ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: റിട്ട. റെയിൽവെ സ്റ്റേഷന്‍ മാസ്റ്ററും വിദ്യാഭ്യാസ സാംസ്ക്കാരിക പ്രവർത്തകനുമായ സി.എച്ച് ഇബ്രാഹിം മാസ്റ്റര്‍ 77, അന്തരിച്ചു. സതേണ്‍ റെയിൽവേയില്‍ മംഗളുരു, ഉള്ളാൾ, കാഞ്ഞങ്ങാട് തുടങ്ങി കേരള – കർണ്ണാടക – തമിഴ്നാട് സംസ്ഥാനങ്ങളിലെ റെയിൽവേ സ് റ്റേഷനുകളിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി ചെയ്തിരുന്നു. ഇന്നലെ വൈകീട്ട് കോഴിക്കോട് മൈത്ര ആശുപത്രിയിലായിരുന്നുരുന്നു അന്ത്യം. ഭൗതീക ശരീരം ഇന്ന് പുലർച്ചെ അജാനൂർ തെക്കേപ്പുറം ജമാ മസ്ജിദിൽ ഖബർസ്ഥാനിൽ മറവ് ചെയ്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതിയംഗമായും, കാഞ്ഞങ്ങാട് ഹൽഖ സെക്രട്ടറിയായും പ്രവർത്തിച്ചു. കാഞ്ഞങ്ങാട് ദാറുല്‍ ഹിദായ ഇസ്ലാമിക് ട്രസ്റ്റ് ട്രഷറര്‍, കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന പ്രസിഡന്റ്, ട്രഷറര്‍, എം.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, തെക്കെപ്പുറം ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ്, ഹിറ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, സീക്ക് ഉപദേശക സമിതി അംഗം, ഐ.സി.ടി ട്രസ്റ്റ് മെംബര്‍, സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപക അംഗം, ക്രസന്റ് സ്കൂള്‍ മാനേജര്‍, ഹോപ്പ് ട്രസ്റ്റ് അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുകയുണ്ടായി. പരേതരായ മൂലക്കാടത്ത് ആമു – ചീനമ്മാടത്ത് ഐസു ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ, മക്കള്‍: അഹമ്മദ് സഹീര്‍, സമീര്‍, അലി ശബീര്‍, സഫീറ,. മരുമക്കൾ: ഉലൈബത്ത് (ചെമ്മനാട് ) , സബീന (നെല്ലിക്കുന്ന് ) ജാസ്മിൻ ( ചെർക്കള ), ഷറഫ് (കാസർകോട്). അലീമ ഏക സഹോദരി.