വീടുവിട്ട അഫീസയെയും അജിനേയും ഹൈക്കോടതിയിൽ ഹാജരാക്കണം

കാഞ്ഞങ്ങാട്:  വീടുവിട്ട ബിരുദ വിദ്യാർത്ഥിനി ആറങ്ങാടി തോയമ്മലിലെ അഫീസയെയും 21, ഭർത്താവ് ബങ്കളം സ്വദേശി അജിയെയും ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്. അഫീസയുടെ പിതാവ് തോയമ്മലിലെ മൊയ്തു ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് അഫിസയെയും, അജിയെയും നാളം രാവിലെ നേരിട്ട് ഹാജരാക്കാൻ ഹൊസ്ദുർഗ് പോലീസിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

ചീഫ് സിക്രട്ടറി ഒന്നാം കക്ഷിയായും, ജില്ലാ പോലീസ് മേധാവി, ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ ഹൗസ്  ഒാഫീസർ രണ്ടും മൂന്നും കക്ഷികളായും  ഭർത്താവ് അജി നാലും, അഫിസ അഞ്ചാം കക്ഷിയായും മൊയ്തു നൽകിയ പരാതിയിലാണ് ഹൈക്കോടതി നടപടി. അജിക്കൊപ്പമുള്ള മകളെ വിട്ടു കിട്ടണമെന്നാണ് മൊയ്തു കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

ഹർജി പരിഗണിച്ച കോടതി ഇരുവരെയും ഹാജരാക്കാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. നോർത്ത് കോട്ടച്ചേരി ഏബിസി ടൈൽസ് സ്ഥാപനത്തിലെ ജീവനക്കാരനായ അജിക്കൊപ്പം അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ അഫിസ വീടു വിട്ടത് കഴിഞ്ഞ 12– ാം തീയ്യതിയാണ്. മകളുടെ തിരോധാനം സംബന്ധിച്ച് മൊയ്തു നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുക്കുകയും, അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുർഗ് എസ്ഐ, അരുണൻ ആവശ്യപ്പെട്ട പ്രകാരം കർണ്ണാടകയിലായിരുന്ന ഇരുവരും ഹൊസ്ദുർഗ് പോലീസിൽ കഴിഞ്ഞ 15– ാം തീയ്യതി ഹാജരാവുകയായിരുന്നു.

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അഫിസ കോടതിയിൽ അജിക്കൊപ്പം പോയി. തുടർന്നാണ് 16– ാം തീയ്യതി മൊയ്തു മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. പറക്കളായിക്ക് സമീപത്തുള്ള ക്ഷേത്രത്തിൽ അഫിസയെ വിവാഹം കഴിച്ച രേഖ അജി പോലീസിന് നൽകിയിരുന്നു.

LatestDaily

Read Previous

സിപിഐ കുറ്റപത്രം; കുഞ്ഞികൃഷ്ണൻ ചാനലിന് കൂടിക്കാഴ്ച നൽകി ദാമോദരൻ കൺവെൻഷന് പോകുന്നവരെ വിലക്കി

Read Next

തറ തകർത്ത സംഭവം വഴിത്തിരിവിൽ അജാനൂർ പഞ്ചായത്ത് ഭരണത്തിൽ നിന്നും സിപിഎമ്മിനെ താഴെയിറക്കാൻ നീക്കം