അഞ്ജലി എങ്ങുമില്ല

അമ്പലത്തറ: പുല്ലൂർ പൊള്ളക്കടയിൽ നിന്നും കാണാതായ 21 കാരിയെക്കുറിച്ച് പോലീസിന് സൂചനകളൊന്നും ലഭിച്ചില്ല. ഏപ്രിൽ 19 ന് പൊള്ളക്കടയിൽ നിന്നും കാണാതായ കെ. അഞ്ജലിക്കു വേണ്ടി യുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. ഏപ്രിൽ 25-ന് ഉദുമ സ്വദേശിയമായുള്ള വിവാഹം നടക്കാനിരിക്കെയാണ് അഞ്ജലിയെ 19-ാം തീയ്യതി മുതൽ വീട്ടിൽ നിന്നും കാണാതായത്. സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് യുവതി വീട്ടിൽ നിന്നും ഇറങ്ങിയത്.  വൈകുന്നേരമായിട്ടും മകൾ തിരിച്ചെത്താത്തതിനെത്തുടർന്നാണ് പിതാവ് ശ്രീധരൻ അമ്പലത്തറ പോലീസിൽ പരാതി കൊടുത്തത്.

വിവാഹത്തിനായി കരുതിയിരുന്ന 10 പവൻ സ്വർണ്ണവുമായാണ്  അഞ്ജലി വീടു വിട്ടത്. ഇവർ ബന്തടുക്ക കൊളത്തൂരിലുണ്ടെന്ന്  പ്രചാരണമുണ്ടായിരുന്നെങ്കിലും, പ്രചാരണം വ്യാജമായിരുന്നു. അഞ്ജലി ആരുടെയും കൂടെ പോയതായി പരാതിക്കാരന്   സംശയമില്ല. വീട്ടിൽ നിന്നും പോയതിന് പിന്നാലെ യുവതിയുടെ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഇത് കേസന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കൊളത്തൂർ സ്വദേശിയായ കാമുകനൊപ്പമാണ്  യുവതി പോയതെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പോലീസ് ഇത് ഉറപ്പിച്ചിട്ടില്ല. അഞ്ജലിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

LatestDaily

Read Previous

മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് മറിഞ്ഞു

Read Next

അനുജൻ മരിച്ച് ഒരാഴ്ച തികയുമ്പോൾ ജ്യേഷ്ഠനും മരിച്ചു