പുലിപ്പേടിയിൽ കാഞ്ഞങ്ങാട് കല്യാൺ നിവാസികൾ, പുലിയെ കണ്ട പ്രദേശത്ത് രാത്രിയിലും തിരച്ചിൽ

കാഞ്ഞങ്ങാട് : ഒന്നും സംസാരിക്കാൻ പോലും ആകാതെ ഭയന്നുവിറച്ച് ശ്യാമളയമ്മ കാഞ്ഞങ്ങാട് നഗരസഭയിലെ ഒമ്പതാം വാർഡിലെ കല്യാൺ മുത്തപ്പൻ തറയ്ക്കു വടക്കുഭാഗത്തെ വിട്ടമ്മയായ കെ.വി ശ്യാമള 63, പുറത്ത് തുണി ഉണങ്ങാനിടവെ തിങ്കളാഴ്ച പകൽ പതിനൊന്നരയോടെ ചെങ്കുത്തായയുള്ള വിടിനു മുകളിലെ കുന്നിൻ ചെരുവിൽ പുലിയെ കണ്ട് ഭയന്നുവിറച്ചു ഉടൻ ഇവർ വിട്ടുകാരെയും സമീപ വാസികളെയും വിവരം അറിയിച്ചു.

പിന്നിട് പോലീസ്യംവനം വകുപ്പ് ജീവനക്കാരും എത്തി വിട്ടമ്മയോട് കാര്യങ്ങൾ ചോദിച്ചു മുകളിലത്തെ ചെമ്പരത്തി ചെടിയുടെ അരികിലാണ് കണ്ടതൊന്നു അതു വഴി വന്ന  ഓട്ടോ റിക്ഷയുടെ ശബ്ദം കേട്ട ഉടൻ തൊട്ടടുത്ത മഞ്ഞംപൊതികുന്നിൻ മുകളിലേക്കു കയറി പോയതായി ഇവർ പറഞ്ഞു. ഇതിനിടെ അടുത്ത വീട്ടിലെ നാരായണിയുടെ കറവ പശു പുലർച്ചെ മുതൽ എന്തോ കണ്ടു പേടിച്ച പോലെ അസ്വസ്ത പ്രകടിപ്പിച്ചതായും സമീപ വാസികൾ ഹോസ്ദുർഗ് എസ് ഐ വിജേഷിനോട് വെളിപ്പെടുത്തി.

എന്നാൽ വീട്ടമ്മ കണ്ടത് കാട്ടു പൂച്ചയാകാം എന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. എങ്കിലും പുലി പേടി മാറാതെ നിൽക്കുകയാണ് ഇവിടത്തെ നാട്ടുകാർ. വീട്ടമ്മ പുലിയെ കണ്ടതായി പറയുന്ന പ്രദേശങ്ങളിൽ വനപാലകരും, പോലീസും തിരച്ചിൽ നടത്തി. മാവുങ്കാൽ കല്ല്യാൺ  റോഡ്, മുത്തപ്പൻതറ പ്രദേശത്താണ് വ്യാപകമായി തിരച്ചിൽ നടത്തിയത്. വർഷങ്ങൾക്ക് മുമ്പ് മുത്തപ്പൻതറക്ക് സമീപത്തെ പ്രദേശമായ കോട്ടപ്പാറയ്ക്ക് സമീപം പുലിയെ പിടികൂടിയിരുന്നു.

LatestDaily

Read Previous

ജില്ലയിൽ രോഗവ്യാപനം അതിതീവ്രം; പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുക: ജില്ലാ കലക്ടർ

Read Next

അലാമിപ്പള്ളി ബസ്സ്റ്റാന്റ് കടമുറി ഒന്നിന് ഡിപ്പോസിറ്റ് 10 ലക്ഷം, മൂന്ന് തവണ ടെന്റർ വിളിച്ചിട്ടും കടമുറികൾ ആർക്കും വേണ്ട