ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പടന്നക്കാട്: തന്നെ ഫോണിൽ മുത്തലാഖ് ചൊല്ലിയ ഭർത്താവ് അജാനൂർ കൊളവയലിലെ കുഞ്ഞഹമ്മദിന്റെ മകൻ ഷാഹുൽ ഹമീദ് തന്നെക്കുറിച്ചും, തന്റെ പിതാവിനെക്കുറിച്ചും കള്ളം പ്രചരിപ്പിക്കുകയാണെന്ന് നഗരസഭ വൈസ് ചെയർമാൻ ബിൽട്ടെക് അബ്ദുല്ലയുടെ മകൾ ഫർഹാന ഷെറിൻ. പിതാവ് തനിക്ക് തന്ന 15 സെന്റ് ഭൂമി ഇപ്പോഴും തന്റെ കൈവശം തന്നെയുണ്ട്. ഈ സ്ഥലം പിതാവ് തിരിച്ചുപിടിച്ചുവെന്ന ഷാഹുൽ ഹമീദിന്റെ പ്രസ്ഥാവന വെറും നുണയാണ്.
ഷാഹുലിന്റെ ജ്യേഷ്ഠന്റെ ആദ്യ ഭാര്യ ഹൊസ്ദുർഗ് കോടതിയിൽ ജ്യേഷ്ഠനെതിരെ എംസി 38/2017 ആയി ഗാർഹിക പീഡനക്കേസ്സ് ഫയൽ ചെയ്തിട്ടുണ്ട്. ജ്യേഷ്ഠൻ അബ്ദുൾ ലത്തീഫ് ആദ്യ വിവാഹം കഴിച്ച പെൺകുട്ടിയുടേയും രണ്ടാം വിവാഹം കഴിച്ച പെൺകുട്ടിയുടെ പരാതിയിൽ ഷാഹുലിന്റേയും ഉപ്പയുടെയും പേരിൽ സെക്ഷൻ 498 പ്രകാരവും കേസ്സ് ഉണ്ടായിരുന്നു.
ഷാഹുൽ ഹമീദിന്റേയും കുടുംബത്തിന്റേയും പശ്ചാത്തലം ഇതായിരിക്കെ മകളെ കാണാൻ വന്നപ്പോൾ തന്റെ പിതാവ് തല്ലിയെന്നും, തന്റെ പേരിലുള്ള സ്വത്ത് പിതാവ് തട്ടിയെടുത്തുവെന്നുമുള്ള വെളിപ്പെടുത്തലുകളിൽ സത്യമില്ലെന്നും, പതിവായി കോടതിയും കേസ്സും വ്യവഹാരവുമൊക്കെയായി ജീവിതം നശിപ്പിക്കുന്ന കുടുംബമാണ് ഷാഹുൽ ഹമീദിന്റേതെന്നും ഫർഹാന ഷെറിൻ ആരോപിച്ചു.
വിവാഹ സമയത്ത് പിതാവ് തനിക്ക് തന്ന 65 പവൻ സ്വർണ്ണത്തിൽ 45 പവൻ സ്വർണ്ണാഭരണങ്ങളും ഷാഹുൽ ഹമീദിന്റെ കൈയ്യിലാണുള്ളത്. തന്റെ കൈയ്യിലുള്ള 20 പവൻ സ്വർണ്ണം കൂടി ചോദിച്ചപ്പോൾ തരാനാവില്ലെന്ന് പറഞ്ഞതിനെത്തുടർന്നാണ് ഫോണിൽ വിവാഹബന്ധം വേർപെടുത്തി ഷാഹുൽ തന്നെ മുത്തലാഖ് ചൊല്ലിയത്. ഇത് ക്രിമിനൽ കുറ്റമാണെനന്നും ഫർഹാന ആരോപിച്ചു.