ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്:- വിവാഹ സമയത്ത് സ്വന്തം മകൾക്ക് ദാനം നൽകിയ 15 സെന്റ് ഭൂമി ഭാര്യാപിതാവും നഗരസഭ വൈസ് ചെയർമാനുമായ ബിൽട്ടെക് അബ്ദുല്ല താനറിയാതെ വിൽപ്പന നടത്തിയെന്ന് അബ്ദുല്ലയുടെ മകൾ ഫർഹാനയുടെ ഭർത്താവ് അതിഞ്ഞാലിലെ പ്രവാസി ഷാഹുൽ ഹമീദ് ആരോപിച്ചു. വിവാഹ സമയത്ത് സമ്മാനമായി താൻ ഭാര്യയ്ക്ക് കൊടുത്തതും, ഫർഹാനയുടെ രക്ഷിതാക്കൾ കൊടുത്തതുമായ സ്വർണ്ണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ വെക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബിൽടെക്ക് അബ്ദുല്ല കൈക്കലാക്കിയെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. 50 പവൻ സ്വർണ്ണമാണ് ഫർഹാനയ്ക്കുണ്ടായിരുന്നത്. ഈ സ്വർണ്ണാഭരണങ്ങൾ താൻ വിറ്റുതുലച്ചുവെന്ന് അബ്ദുല്ല മാധ്യമങ്ങളോട് പറഞ്ഞത് ശുദ്ധ കളവാണെന്നും, ഷാഹുൽ പറഞ്ഞു.
ഗൾഫിലായിരുന്ന താൻ ഏപ്രിൽ 6–ന് നാട്ടിലെത്തി തന്റെ മകളെ കാണാനാണ് അബ്ദുല്ലയുടെ പടന്നക്കാട്ടെ വീട്ടിൽ ചെന്നത്. തന്നെ കണ്ടയുടൻ കൊച്ചു മകൾ ഒാടി അടുത്തുവന്നപ്പോൾ, പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോവുകയും” നീ ഒരിക്കലും കുട്ടിയെ കാണാൻ ഇങ്ങോട്ട് വരാൻ പാടില്ലെന്ന് പറഞ്ഞ്” അബ്ദുല്ല അയൽവാസികളുടെ മുന്നിലിട്ട് തന്നെ ക്രൂരമായി തല്ലിയെന്നും, തന്റെ ഭാര്യാപിതാവായതിനാൽ തിരിച്ചു തല്ലിയില്ലെന്നും, നാഷണൽ ലീഗിലെ ബിൽടെക്ക് അബ്ദുല്ലയുടെ മകളുടെ ഭർത്താവ് അതിഞ്ഞാൽ സ്വദേശി ഷാഹുൽ വേദനയോടെ പറഞ്ഞു. ഷാഹുലിന്റെ പിതാവും മകനോടൊപ്പം സങ്കടം പറയാൻ ലേറ്റസ്റ്റിലെത്തിയിരുന്നു.