കൊലപ്പെടുത്തിയ ശേഷം മൃതദേഹം വലിച്ചിഴച്ചു കൊണ്ട് വരുന്ന ദൃശ്യം സിസിടിവിയിൽ

ബേക്കൽ:- പാലക്കുന്ന് കോട്ടിക്കുളത്ത് കർണ്ണാടക സ്വദേശിയായ മദ്ധ്യ വയസ്ക്കനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികിലൂടെ പ്രതി വലിച്ചിഴച്ച് കൊണ്ട് വരുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു. കോട്ടിക്കുളത്തെ പ്രവാസി സഫറുളളയുടെ വീടിന്റെ പരിസരത്ത് നിന്നും മൃതദേഹം കിടന്നിരുന്ന മയിച്ച സ്വദേശി ബിജുവിന്റെ കെഎം ട്രേഡേഴ്സിലേക്ക് വലിച്ചിഴച്ച് കൊണ്ടു വരുന്ന ദൃശ്യമാണ് ലഭിച്ചത്.

കെഎം ട്രേഡേഴ്സിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന ജാസ് മെഡിക്കൽസിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞു കിട്ടിയത്. രാത്രി 11.20 മണിക്ക് രമേശൻ, കൊല്ലപ്പെട്ട ആളെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ചിഴച്ച് കടയുടെ വരാന്തയിലെത്തിക്കുന്ന ദൃശ്യമാണ് ലഭിച്ചത്. ക്യാമറ ദൃശ്യം ബേക്കൽ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Read Previous

മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അനധികൃത ഫുട്ബോൾ മൈതാനം

Read Next

ഗൃഹനാഥൻ പുഴയിൽച്ചാടി മരിച്ചു