അസിഫയും അജിനും സുബ്രഹ്മണ്യത്ത്

കാഞ്ഞങ്ങാട്:- വീടുവിട്ട തോയമ്മൽ പെൺകുട്ടി അസിഫയും 21, കൂട്ടുകാരൻ അജിനും ദക്ഷിണ കർണ്ണാടകയിലെ സുബ്രഹ്മണ്യയിൽ ഉള്ളതായി പോലീസ് കണ്ടെത്തി. പ്രണയബദ്ധരായ  ഇരുവരും 3 ദിവസം മുമ്പാണ് വീടുവിട്ടത്. അജിൻ നോർത്ത് കോട്ടച്ചേരിയിലുള്ള ഏബിസി ഷോപ്പിലെ ജീവനക്കാരനാണ്. സ്വദേശം നീലേശ്വരം ബങ്കളത്ത്.

ബിരുദ പരീക്ഷയെഴുതിയ അസിഫയുടെ തോയമ്മൽ വീടിനടുത്ത് താമസിക്കുന്ന ഒരു സ്ത്രീയുടെ വീട്ടിൽ വരാറുള്ള അജിൻ അയൽപക്കത്തുള്ള അസീഫയുമായി പരിചയപ്പെടുകയും, പ്രണയബദ്ധരാവുകയുമായിരുന്നു.അസീഫയുടെ സഹോദരൻ യുഏഇയിലാണ്.

പെൺകുട്ടിയുടെ പിതാവ് തോയമ്മൽ മൊയ്തുവിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സ് റജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരുന്നതിനിടയിലാണ് കമിതാക്കൾ ഇരുവരും ദക്ഷിണ കർണ്ണാടകയിലെ സുബ്രഹ്മണ്യയിലുള്ളതായി കണ്ടെത്തിയത്. ഇരുവരും ഇന്ന് പോലീസിൽ ഹാജരായി. അജിൻ വിവാഹിതനാണെങ്കിലും ബന്ധം നിലവിലില്ലെന്നാണ് വിവരം. അതിനിടയിൽ അജിന്റെ ബന്ധുക്കളെ ചിലർ ഭീഷണിപ്പെടുത്തിയതിനെതുടർന്ന് കുടുംബം വീടുപൂട്ടി മറ്റെവിടെയോ മാറിത്താമസിക്കുകയാണ്.

Read Previous

മടിക്കൈയിൽ യാദവ വോട്ടുകൾ യുഡിഎഫിന് മറിഞ്ഞു

Read Next

മന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അനധികൃത ഫുട്ബോൾ മൈതാനം