മടിക്കൈയിൽ യാദവ വോട്ടുകൾ യുഡിഎഫിന് മറിഞ്ഞു

കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മടിക്കൈയിൽ യാദവ കമ്മ്യൂണിസ്റ്റ് വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മറിഞ്ഞതായി ഏതാണ്ടുറപ്പായി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരനോട് മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ്സിലെ പി. വി. സുരേഷിന് മടിക്കൈ യാദവരുടെ 60 ശതമാനം വോട്ടുകൾ മറിഞ്ഞതായാണ് കണക്ക്.മടിക്കൈയിൽ പത്തായിരം യാദവ കമ്മ്യൂണിസ്റ്റ് വോട്ടുകളുണ്ട്.

കണക്കനുസരിച്ച് 6,000 വോട്ടുകൾ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീണിനിരിക്കാനാണ് സാധ്യത. അടുത്ത നാളിൽ മടിക്കൈയിൽ പടർന്നു പിടിച്ച ജാതി രാഷ്ട്രീയത്തിന്റെ ഉള്ളറകൾ നേരത്തെ ലേറ്റസ്റ്റ് പുറത്തുവിട്ടിരുന്നു. കാഞ്ഞങ്ങാട് മണ്ഡലത്തിൽ  ഇത്തവണ ജനവിധി തേടിയ യുഡിഎഫ് സ്ഥാനാർത്ഥി പി. വി. സുരേഷ് ജാതി കൊണ്ട്  യാദവനാണ്. പ്രദേശത്തുള്ള യാദവ കഴകങ്ങളുമായി ബന്ധപ്പെട്ട് സുരേഷ് വോട്ടു തേടിയിരുന്നു.

ഈ അഭ്യർത്ഥന മടിക്കൈയിലെ യാദവ കമ്മ്യൂണിസ്റ്റുകൾ അനുസരിച്ചതായാണ് തെരഞ്ഞെടുപ്പിന് ശേഷം മടിക്കൈയുടെ അന്തഃപുരങ്ങളിൽ നിന്ന് പുറത്തുവന്ന വിവരം. 2016– ലെ തെരഞ്ഞെടുപ്പിൽ 20,000 വോട്ടുകൾക്കാണ് സിപിഐ സ്ഥാനാർത്ഥി ഇ. ചന്ദ്രശേഖരൻ വിജയിച്ചത്. ഇക്കുറി 5,000 ന് മുകളിൽ വോട്ടുകൾക്ക് താൻ വിജയിക്കുമെന്ന ഉറച്ച നിലപാടിലാണ് പി. വി. സുരേഷ്.

LatestDaily

Read Previous

വിഷു ദിനത്തിൽ രണ്ടുപേർ പുഴയിൽ മുങ്ങി മരിച്ചു

Read Next

അസിഫയും അജിനും സുബ്രഹ്മണ്യത്ത്