ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരത്തിലെ ഓട്ടോ ഡ്രൈവർ പുല്ലൂർതടത്തിലെ ഭാസക്കരൻ 55, കോവിഡ് ബാധിത് അധികൃതരുടെ അനാസ്ഥയുടെ ഫലമായെന്ന് കുടുംബം. പനിയും ശ്വാസതടസ്സവുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ സ്ഥലത്തെ ആശാവർക്കറുടെ സഹായം തേടിയെങ്കിലും, ലഭ്യമായില്ല.
തുടർന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കെത്തിയ ഭാസ്ക്കരനെ അസുഖം കൂടിയപ്പോൾ ജില്ലാ ആശുപത്രിയിൽ വീണ്ടും എത്തിക്കുകയായിരുന്നു. വോട്ടെടുപ്പിന്റെ പിറ്റേ ദിവസമായ ബുധനാഴ്ച പരിയാരം മെഡിക്കൽ കോളേജിലേക്ക് പോകാൻ ജില്ലാ ആശുപത്രിയിൽ നിന്ന് നിർദ്ദേശിക്കുകയായിരുന്നു.
പരിയാരത്ത് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഭാസ്ക്കരൻ ആദ്യം തീവ്ര പരിചരണ വിഭാഗത്തിലും തുടർന്ന് വെന്റിലേറ്ററിലും കഴിഞ്ഞ ശേഷം 10-ന് ശനിയാഴ്ച മരണപ്പെടുകയായിരുന്നു. തുടക്കം മുതലേ ആശാവർക്കറേയും ഗ്രാമപഞ്ചായത്തംഗത്തേയും സമീപിച്ചുവെങ്കിലും, ആവശ്യമായ പരിഗണനയും ചികിത്സയും കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. എൻഡോസൾഫാൻ ദുരിതബാധിതനായ മകനുൾപ്പെടെയുള്ള കുടുംബം ഭാസ്ക്കരന്റെ മരണത്തോടെ അനാഥമായിരിക്കയാണ്.