ഒാട്ടോയ്ക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു

കാഞ്ഞങ്ങാട്:   ഗുഡ്സ് ഒാട്ടോയ്ക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. മത്സ്യ വിൽപ്പനക്കാരനായ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മടിക്കൈ പൂത്തക്കാലിലെ തമ്പാന്റെ 50, ഒാട്ടോയ്ക്ക് മുകളിലാണ് ഇന്നലെ വൈകിട്ടുണ്ടായ വേനൽമഴക്കിടെ തെങ്ങ് കടപുഴകി വീണത്.

കാഞ്ഞിരപ്പൊയിൽ പച്ചക്കുണ്ട് റോഡിലാണ് അപകടം. മത്സ്യം വിൽക്കാൻ കൊണ്ട് പോവുകയായിരുന്ന ഗുഡ്സ് ഒാട്ടോയ്ക്ക് മുകളിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തെങ്ങ് വീഴുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുമ്പാണ് തമ്പാൻ ഒാട്ടോയിൽ നിന്നുമിറങ്ങി തൊട്ടടുത്ത കടയിലേക്ക് പോയത്. ഡ്രൈവറുടെ സീറ്റിന് മുകൾഭാഗത്തായാണ് തെങ്ങ് മറിഞ്ഞു വീണത്. ഭാഗ്യം കൊണ്ട് മാത്രം തമ്പാൻ രക്ഷപ്പെട്ടു.

Read Previous

ബേപ്പൂരിൽ നിന്നും പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മലയാളികൾ മരിച്ചു; 12മത്സ്യതൊഴിലാളികളെ കാണാനില്ല

Read Next

ഓട്ടോ ഡ്രൈവർ ഭാസ്ക്കരന്റെ കോവിഡ് മരണം കുടുംബം അനാഥമായി അധികൃതർ അനാസ്ഥ കാട്ടിയതായി കുടുംബം