ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിൽ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് കാർ കയറി ദാരുണമായി മരണപ്പെട്ട കേസ്സിൽ, യുവാവിനെ ഇടിച്ച കാർ ഇനിയും കണ്ടെത്താനായില്ല. നീലേശ്വരം, കണിച്ചിറയിലെ കൃഷ്ണന്റെ മകൻ ജിഷ്ണുവിന്റെ 24, മരണത്തിനിടയാക്കിയ കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കാറിനെക്കുറിച്ച് ഏകദേശ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെങ്കിലും, കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്താനായില്ല. അലാമിപ്പള്ളിയിലേയും, പരിസര പ്രദേശങ്ങളിലേയും സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു വരുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 23 ന് രാത്രി അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. സുഹൃത്ത് രഞ്ജിത്ത് ഒാടിച്ച മോട്ടോർ ബൈക്കിന്റെ പിന്നിലിരുന്ന് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും, നീലേശ്വരത്തേക്ക് പോവുകയായിരുന്നു ജിഷ്ണു. കാട്ടുപൂച്ച കുറുകെ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട ബൈക്കിൽ നിന്നും, ജിഷ്ണു റോഡിലേക്ക് തെറിച്ചു വീഴുകയും, റോഡിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമത്തിനിടെ കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ജിഷ്ണുവിനെ ഇടിച്ച് നിർത്താതെ ഒാടിച്ച് പോവുകയുമായിരുന്നു. കാർ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.