കോഴിക്കോട്ട് 21.75 കോടിയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: രാജസ്ഥാൻ സ്വദേശികളായ ട്രെയിൻ യാത്രക്കാരിൽ നിന്ന് റെയിൽവേ പോലീസ് അതി നാടകീയമായി 21.75 കോടി രൂപ വില മതിക്കുന്ന 50 കിലോ സ്വർണ്ണാഭരണങ്ങൾ പിടികൂടി. ഇന്ന് പുലർച്ചെ സ്റ്റേഷനിലെത്തിയ ലക്ഷദ്വീപ് – മംഗള എക്സ്പ്രസിൽ നിന്നാണ് ഇത്രയും വലിയ തുക വരുന്ന സ്വർണ്ണാഭരണങ്ങൾ റെയിൽവെ പോലീസ് പിടികൂടിയത്. സ്വർണ്ണവുമായെത്തിയ യുവാക്കൾ സഹോദരന്മാരാണ്.

ഇരുവരെയും കൂടുതൽ അന്വേഷണത്തിനായി ജിഎസ്ടി ഉദ്യോഗസ്ഥർക്ക് കൈമാറി. കടത്തിക്കൊണ്ട് വന്ന സ്വർണ്ണത്തിന് ബിൽ ഉണ്ടെന്ന് പിടിയിലായവർ അവകാശപ്പെടുന്നുണ്ടെങ്കിലും, 50 കിലോയിലധികം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾക്ക് ജിഎസ്ടി ബിൽ നൽകാറി ല്ലെന്ന് റെയിൽവേ പോലീസ് വെളിപ്പെടുത്തി.  ഇതേത്തുടർന്നാണ് സ്വർണ്ണം കടത്തിക്കൊണ്ട് വന്നവരെ ജിഎസ്ടി അന്വേഷണ സംഘത്തിന് കൈമാറിയത്.

LatestDaily

Read Previous

ഡോക്ടർ അന്തുക്ക കാറുമായി പരിയാരം പോലീസിൽ കുടുങ്ങി കാറിൽ കണ്ടെത്തിയത് 2 വലിയ കന്നാസുകൾ

Read Next

കടലിൽ കാണാതായ വിദ്യാർത്ഥി അജ്മലിന്റെ മൃതദേഹം കണ്ടെത്തി