ചെറുവത്തൂർ: യുഡിഎഫ് ഇലക്ഷൻ ഏജന്റിനുമേൽ നായ്ക്കുരണപ്പൊടി വിതറിയ സിപിഎം പ്രവർത്തകനെതിരെ ചന്തേര പോലീസ് കേസ്സെടുത്തു. പിലിക്കോട് വയൽ ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂളിന് സമീപം ഏപ്രിൽ 6-നാണ് യുഡിഎഫ് പ്രവർത്തകന് നേരെ നായ്ക്കുരണപ്പൊടി പ്രയോഗം നടന്നത്.
ചെറുവത്തൂർ ഫാർമേഴ്സ് ബാങ്ക് എംഡിയും, പിലിക്കോട് വയൽ 16-ാം നമ്പർ ബൂത്തിലെ ഇലക്ഷൻ ഏജന്റുമായിരുന്ന പി. കെ. വിനയകുമാറിന്റെ ദേഹത്താണ് പിലിക്കോട് വയലിലെ സിപിഎം പ്രവർത്തകൻ രാജേഷ് 38, നായ്ക്കുരണപ്പൊടി വിതറിയത്. സംഭവത്തിൽ വിനയകുമാറിന്റെ പരാതിയിലാണ് കേസ്സ്.