ഇറച്ചിയുടെ പേരിൽ വിദ്വേഷ വാർത്ത: കരുതിയിരിക്കാൻ മുന്നറിയിപ്പ്

കാഞ്ഞങ്ങാട്: വോട്ടെടുപ്പിന്റെ തൊട്ടുമുമ്പായി സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്താൻ ലക്ഷ്യമിട്ട് വ്യാജ വാർത്തയുമായി ഓൺലൈൻ പോർട്ടൽ ഇറങ്ങിയതായി ഫേസ്ബുക്ക് പോസ്റ്റ്. കർമ്മ ന്യൂസ് ചാനലിന്റെ പേരിൽ തിങ്കളാഴ്ച പ്രചരിച്ച വാർത്തയാണ് തെരഞ്ഞെടുപ്പിൽ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള വ്യാജ പ്രചരണം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ പി.ജെ. ജയിംസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

വയനാട്ടിൽ കിസാൻ മിത്ര എന്ന സംഘടനയുടെ പ്രവർത്തകർ 5500 കിലോ നോൺ ഹലാൽ പോത്തിറച്ചിയും ആയിരം കിലോ പന്നിയിറച്ചിയും പാക്കറ്റുകളിലാക്കി ആറ് ജില്ലകളിൽ വിൽക്കാൻ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ ഇതിനെതിരെ പ്രവർത്തിക്കുന്ന ശക്തികൾ വയനാട്ടിൽ മീനങ്ങാടിക്കടുത്തുള്ള അമ്പലപ്പടിയിൽ വാഹനം തടഞ്ഞ് ഇറച്ചി പാക്കറ്റുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞതായും, വാഹനങ്ങളിലുണ്ടായവരുടെ വായയിൽ പച്ചയിറച്ചി തള്ളിക്കയറ്റാൻ ശ്രമിച്ചുവെന്നും, വാർത്തയിൽ പറയുന്നു.

ഭീഷണിയെ തുടർന്ന് കച്ചവടം നിർത്തിവെക്കേണ്ടിവന്നുവെന്നാണ് വാർത്തയുടെ ചുരുക്കം. എന്നാൽ ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വാർത്ത തെറ്റാണെന്നും, ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും വ്യക്തമായി. തെരഞ്ഞെടുപ്പിന്റെ തലേദിവസം ജനങ്ങൾക്കിടയിൽ സാമുദായിക സ്പർദ്ദയും വിദ്വേഷവും വളർത്തുകയായിരുന്നു വാർത്ത പടച്ചു വിട്ടവരുടെ ലക്ഷ്യം. ഹലാൽ ഇറച്ചിയുടെയും ലൗജിഹാദിന്റെയും പേരിൽ കേരളത്തിൽ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു വാർത്ത സൃഷ്ടിച്ചവരുടെ ലക്ഷ്യം.

LatestDaily

Read Previous

നിയന്ത്രണം വിട്ട് മറിഞ്ഞ കാറിനകത്തെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Read Next

വോട്ടിങ്ങ് സമാധാനപരം