ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്:കേരളത്തിൽ കോൺഗ്രസില്ലെന്നും, പകരം ഗ്രൂപ്പുകൾ മാത്രമാണുള്ളതെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി, കേരളത്തിലെ കോൺഗ്രസ് സംഘടനാ സംവിധാനം തീരെ ദുർബ്ബലമാണെന്നും, ഇത് ബിജെപിയെ വളർത്തിയെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ അഭിപ്രായം. പ്രമുഖ ടെലിവിഷൻ ചാനലായ ടൈംസ് നൗവിന്റെ ലേഖികയ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തിലെ പോരായ്മകളെക്കുറിച്ച് തുറന്നടിച്ചത്.
എംപിയുടെ ഇന്റർവ്യൂവിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹമറിയാതെ വീഡിയോയിൽ ചിത്രീകരിച്ചത് ടൈംസ് നൗ ചാനൽ പുറത്തു വിട്ടിട്ടുണ്ട്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് സംഘടനാ സംവിധാനമെന്നാണ് എംപിയുടെ അഭിപ്രായം. ശക്തമായ സംഘടനാ സംവിധാനമില്ലാത്തത് കോൺഗ്രസ് ഭരണത്തിലെത്താനുള്ള സാധ്യതകളെ ഇല്ലാതാക്കിയെന്നും, അദ്ദേഹം ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ടൈംസ് നൗ ചാനലിന് നൽകിയ അഭിമുഖവും, വാർത്തയുമടങ്ങുന്ന ദൃശ്യങ്ങൾ ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജില്ലയിൽ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി പ്രവർത്തിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസിനകത്തെ ഗ്രൂപ്പുകളിക്കെതിരെ വിമർശനമുന്നയിച്ചത് കൗതുകകരമായിട്ടുണ്ടെന്നാണ് ജില്ലയിലെ ഉറച്ച കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരം.
കാസർകോട് പാർലമെന്റ് നിയോജക മണ്ഡലത്തിൽ മത്സരിക്കാനെത്തിയത് മുതൽ അദ്ദേഹവും ഡിസിസി നേതൃത്വവും അകൽച്ചയിലാണ്. ഉണ്ണിത്താൻ ഡിസിസിയെ ധിക്കരിച്ച് സ്വന്തം നിലയിൽ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ ഡിസിസി നേതൃത്വത്തിന് പ്രതിഷേധമുണ്ട്.