കോവിഡ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തിയില്ല

കാഞ്ഞങ്ങാട്: അരയി ഗുരുവനത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതിയെ കണ്ടെത്താനായില്ല.  മയക്കുമരുന്ന് കള്ളക്കടത്തിലുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ബിൽഡർ നൗഷാദാണ് ഏതാനും ദിവസങ്ങൾക്കുമുമ്പ് ഗുരുവനത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടത്. പോലീസ് പിടിയിലായ നൗഷാദിന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഗുരുവനത്തെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.  നൗഷാദിനെ കണ്ടെത്താൻ ഹൊസ്ദുർഗ് തെരച്ചിൽ തുടരുകയാണ്.

Read Previous

മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും തിരിച്ചറിയൽ കാർഡ് സിപിഎം ശേഖരിക്കുന്നതായി ആരോപണം

Read Next

ബൂത്തുകൾ സജ്ജം; വോട്ടെടുപ്പ് നാളെ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിൽ