മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും തിരിച്ചറിയൽ കാർഡ് സിപിഎം ശേഖരിക്കുന്നതായി ആരോപണം

കാഞ്ഞങ്ങാട്: മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ സിപിഎം വ്യാപകമായി ശേഖരിക്കുന്നതായി ആരോപണം. പള്ളിക്കര പഞ്ചായത്തിലെ യുഡിഎഫ് -കോൺഗ്രസ് നേതാക്കളാണ് ആരോപണമുയർത്തിയിട്ടുള്ളത്. സിപിഎം ശക്തി കേന്ദ്രമായ ആലക്കോട്, പാക്കം, കൂട്ടക്കനി ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ കള്ളവോട്ടുകൾ ചെയ്യാനാണ് സിപിഎം ആസൂത്രണം നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപണം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കെ. കുഞ്ഞിരാമൻ എംഎൽ ഏ പോളിംഗ് ഓഫീസറുടെ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ പോളിംഗ് ബൂത്തിൽ ഇത്തവണയും വ്യാപകമായി കള്ളവോട്ടിന് നീക്കം നടക്കുന്നതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. വിദേശത്തുള്ളവരുടെയും മരിച്ചവരുടെയും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് വാങ്ങി കൂട്ടുന്നത് കള്ളവോട്ട് ചെയ്യാനാണെന്നാണ് ആരോപണം.

Read Previous

ഒഴിവായത് ബൈക്ക് റാലി മാത്രം; റോഡ് ഷോ എന്ന പേരിൽ കലാശക്കൊട്ട്

Read Next

കോവിഡ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തിയില്ല