മെട്രോ മുഹമ്മദ് ഹാജിയും വോട്ടർ പട്ടികയിൽ

കാഞ്ഞങ്ങാട്: അന്തരിച്ച ലീഗ് നേതാവ് മെട്രോ മുഹമ്മദ് ഹാജി വോട്ടർ പട്ടികയിൽ.  തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടേഴ്സ് ലിസ്റ്റിലെ അപാകതകങ്ങളെക്കുറിച്ച് രാഷ്ട്രീയ വിവാദങ്ങൾ ചൂടുപിടിച്ച സാഹചര്യത്തിലാണ് മെട്രോ മുഹമ്മദ് ഹാജിയുടെ പേരടങ്ങിയ വോട്ടർ പട്ടിക നവ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അന്തരിച്ച സിപിഎം നേതാവ് ടി.പി. കുഞ്ഞനന്തന്റെ പേര് വോട്ടർ ലിസ്റ്റിലുൾപ്പെട്ടതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം നടക്കുമ്പോഴാണ് ഇതിന് ബദലായി മെട്രോ മുഹമ്മദ് ഹാജിയുടെ പേരടങ്ങിയ വോട്ടർ പട്ടിക മറുപക്ഷം പുറത്തുവിട്ടത്.

കുഞ്ഞനന്തന് ശേഷം മരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ പേര് വോട്ടർ പട്ടികയിൽ നിലനിർത്തിയവർക്ക് മറ്റുള്ളവരെ വിമർശിക്കാൻ എന്തവകാശമാണെന്നാണ് എതിർപക്ഷത്തിന്റെ ചോദ്യം. ഇരട്ടവോട്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നുവിട്ട കുടത്തിലെ ഭൂതം ഇപ്പോൾ അദ്ദേഹത്തിന് തന്നെ പാരയായിരിക്കുകയാണെന്നാണ് ഇടതുപക്ഷം പരിഹസിക്കുന്നത്.

Read Previous

വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ റിമാന്റിൽ

Read Next

യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരസ്യ മതിൽ തകർത്തതിന് കേസ്സ് അരലക്ഷം രൂപയുടെ നഷ്ടം