ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചീമേനി: ഐസ്ക്രീം പാർലറിൽ ജ്യൂസ് കഴിക്കാനെത്തിയ പതിനേഴുകാരിയെ മാനഭംഗപ്പെടുത്താൻ ശ്മിച്ചെന്ന പരാതിയിൽ ചീമേനി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസ്സിലെ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ചീമേനി ടൗണിലെ ഐസ്ക്രീം പാർലറിൽ ജ്യൂസ് കഴിക്കാനെത്തിയ പതിനേഴുകാരിയെ സ്ഥാപനത്തിലെ ജീവനക്കാരായ പരപ്പയിലെ ബാസിത് 21, ചീമേനി ചെമ്പ്രാകാനത്തെ നിയാസ് 23, എന്നിവർ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.
ആക്രമികളിൽ നിന്നും കുതറിയോടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് പരാതി പറഞ്ഞപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും കടയിലെത്തി യുവാക്കളെ നന്നായി കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചീമേനി പോലീസാണ് യുവാക്കളെ നാട്ടുകാരുടെ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. തുടർന്ന് ചീമേനി എസ്ഐ, ബാവ അക്കരക്കാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവാക്കളെ കയ്യോടെ പിടികൂടുകയായിരുന്നു.
വിദ്യാർത്ഥിനിയായ പെൺകുട്ടി സ്കൂളിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ചീമേനിയിലെ ഐസ്ക്രീം പാർലറിൽ ജ്യൂസ് കഴിക്കാനെത്തിയത്. അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കിയിരുന്നു.