ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഭർതൃമതിയായ യുവതിയുമായി സെൽഫോണിൽ ശൃംഖരിച്ച വിഷയവുമായി ബന്ധപ്പെട്ട് അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗ് കമ്മിറ്റി നേതാവ് ബഷീർ വെള്ളിക്കോത്തിന് ഏർപ്പെടുത്തിയ വിലക്ക് ലീഗ് പിൻവലിച്ചു. ബഷീറിന്റെ ശൃംഖാര ശബ്ദരേഖ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നാരോപിച്ച് ലീഗ് നേതാവ് ഏ. ഹമീദ് ഹാജിക്ക് ഏർപ്പെടുത്തിയ പാർട്ടി വിലക്കും ഇതോടൊപ്പം പിൻവലിച്ചിട്ടുണ്ട്.
അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗിനെ പ്രതിനിധീകരിച്ചാണ് ഇരുവരും പാർട്ടിയുടെ മേൽ ഘടകങ്ങളിലെത്തിയത്. കഴിഞ്ഞയാഴ്ച ചേർന്ന അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗ് പ്രവർത്തക സമിതി യോഗമാണ് ഇരുവർക്കുമെതിരായ നടപടി പിൻവലിക്കാൻ തീരുമാനിച്ചത്. പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി പ്രവർത്തക സമിതിയിൽ അധ്യക്ഷനായി. ജനറൽ സിക്രട്ടറി ഹമീദ് ചേരക്കാടത്ത് സ്വാഗതം പറഞ്ഞു. അതേസമയം പാർട്ടിയുടെ വിലക്ക് നിലവിലിരിക്കെത്തന്നെ ബഷീർ വെള്ളിക്കോത്തിനെ ജില്ലാ ലീഗ് നേതൃത്വം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ യുഡിഎഫ് പ്രചാരണത്തിന് നിയോഗിച്ചത് ലീഗിൽ വലിയ വിവാദത്തിന് ഇടവരുത്തി.
ലീഗ് ജനറൽ സിക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്ത കാഞ്ഞങ്ങാട്ടെ യുഡിഎഫ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കാൻ സന്നദ്ധനായി ബഷീർ എത്തിയിരുന്നുവെങ്കിലും, ഭാരവാഹികൾ അനുവദിച്ചിരുന്നില്ല. അതേസമയം പഞ്ചായത്ത് കമ്മിറ്റി വിലക്ക് പിൻവലിച്ചതിന് ശേഷവും ഹമീദ് ഹാജി മുസ്്ലീം ലീഗിന്റെയും യുഡിഎഫിന്റെയും പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയാണ്. സ്ഥാനാർത്ഥി പര്യടനത്തിനിടെ ഹമീദ് ഹാജിയെ യുഡിഎഫ് പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെങ്കിലും, അതേസമയം ബഷീർ വെള്ളിക്കോത്ത് യുഡിഎഫ് പരിപാടികളിൽ പങ്കെടുത്ത് വരുന്നുണ്ട്.