ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച വിവിധ വകുപ്പുകളുടെ സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മാത്രമായി ഉദ്യോഗസ്ഥർ ഉപയോഗിക്കേണ്ട വാഹനങ്ങളാണ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നത്. ജില്ലയിലെ പഞ്ചായത്ത് ഒാഫീസുകളിലെയും മറ്റ് സർക്കാർ സ്ഥാപനങ്ങളുടെയും ഭൂരിഭാഗം വാഹനങ്ങളും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിട്ടു നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിക്കേണ്ട വാഹനങ്ങൾ സർക്കാർ ചെലവിൽ ഇന്ധനം നിറച്ച് സ്വന്തം കാര്യ ങ്ങൾക്കായ് ജീവനക്കാർ ഉപയോഗിക്കുന്നതായാണ് പരാതി. മൊഗ്രാൽ പുത്തൂരിലുള്ള സർക്കാർ വാഹനം കരിവെള്ളൂർ വരെ സ്വന്തം ആവശ്യങ്ങൾക്കായി ജീവനക്കാർ ഉപയോഗിക്കുന്നതായി ആക്ഷേപമുയർന്നു. പതിവായി സർക്കാർ ചെലവിൽ ഡീസലടിച്ചാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ 100 കിലോ മീറ്ററും, അതിൽ കൂടുതലും ദൂരമുള്ള സ്വന്തം വീടുകളിലേക്ക് പതിവായി കൊണ്ട് പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വരെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച വാഹനമാണ് കൊണ്ട് പോകുന്നതെന്നാണ് ആക്ഷേപം.
ഇത്തരത്തിൽ ഉദ്യോഗസ്ഥർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ ഡീസൽ, പെട്രോൾ ചെലവിൽ സർക്കാർ ഖജനാവിൽ നിന്നും ചോരുന്നത് ലക്ഷങ്ങളാണ്.