അഷ്റഫ് തൃക്കരിപ്പൂരിലും കള്ളനോട്ട് നൽകി പറ്റിച്ചു

തൃക്കരിപ്പൂർ: അമ്പലത്തറ മാതൃകയിൽ തൃക്കരിപ്പൂരിലെ ലോട്ടറി സ്റ്റാളിലും കള്ളനോട്ട്് നൽകി തട്ടിപ്പ് നടത്തിയതായി പരാതി. തൃക്കരിപ്പൂർ കൊയോങ്കര മൃഗാശുപത്രിക്ക് സമീപം തമ്പുരാൻ ലോട്ടറി സ്റ്റാൾ നടത്തുന്ന രോഹിണി പി. പി.യെയാണ് കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ന്, 10 വയസ്സുകാരിയായ പെൺകുട്ടിയുമായി ലോട്ടറി സ്റ്റാളിലെത്തി അഷ്റഫ് തട്ടിപ്പ് നടത്തിയത്.

വിൻവിൻ ലോട്ടറിയുടെ 14 ടിക്കറ്റുകൾ വാങ്ങിയ അഷ്റഫ് 2,000 രൂപ നൽകി ടിക്കറ്റ് തുക കഴിച്ച് 1,440 രൂപയും വാങ്ങി സ്ഥലം വിടുകയായിരുന്നു. അഷ്റഫിന്റെ പടം ഇന്നലെ പത്രത്തിൽ വന്നതോടെയാണ് രോഹിണി തന്നെ പറ്റിച്ചത് അഷ്റഫാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ചന്തേര പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു.

Read Previous

എവിടെ കാത്ത് ലാബ്-? രോഗികൾ മരിച്ചു വീഴുന്നു; അധികൃതർ ഉറക്കം നടിക്കുന്നു

Read Next

കോട്ടച്ചേരി മേൽപ്പാലം: ഗർഡറുകൾ മാറ്റിവെക്കൽ കഴിഞ്ഞു; ഉയർത്തിവെക്കൽ വോട്ടെടുപ്പിന് ശേഷം