കള്ളനോട്ട് സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന യുവാവിനെ ഓടിച്ച് പിടിച്ചു; ചായ്യോത്തെ വീട്ടിൽ റെയ്ഡ്

കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് കള്ളവോട്ട് സംഘം പിടിമുറുക്കി

കാഞ്ഞങ്ങാട്: കള്ളനോട്ട് രണ്ടംഗ സംഘത്തിലെ ഒരാളെ യാത്രക്കാർ ഓടിച്ച് പിടികൂടി.  ഇന്നലെ ഉച്ചയ്ക്ക് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നുമാണ് തൃശൂർ സ്വദേശിയായ യുവാവിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറിയത്. തൃശൂർ യുവാവിനൊപ്പമുണ്ടായിരുന്ന ചായ്യോം സ്വദേശിയായ യുവാവ് ഓടി രക്ഷപ്പെട്ടു.

അമ്പലത്തറ പോലീസ് കസ്റ്റഡിയിലെടുത്ത തൃശൂർ യുവാവിനെ പിന്നീട് ഹൊസ്ദുർഗ്ഗ് പോലീസിന് കൈമാറി. ചായ്യോത്തെ യുവാവിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് ഹൊസ്ദുർഗ് നീലേശ്വരം പോലീസും ചേർന്ന് പരിശോധന നടത്തിയത്. എന്നാൽ എന്തെങ്കിലും തുമ്പ് കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

രണ്ട് ദിവസം മുമ്പ് ലോട്ടറി വിൽപ്പനക്കാരിക്ക് അമ്പലത്തറയിൽ 2000 രൂപയുടെ കള്ളനോട്ട് നൽകിയത് ഇരുവരും ചേർന്നിട്ടാണെന്ന് തട്ടിപ്പിനിരയായ ലോട്ടറിവിൽപ്പനക്കാരിയുടെ മകൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് യാത്രക്കാർ തൃശ്ശൂർ യുവാവിനെ ഓടിച്ച് പിടികൂടിയത്. പോലീസ് അന്വേഷണം തുടരുന്നുണ്ട്. ചന്തേരയിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് 2000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയതായി സൂചനയുണ്ട്.  കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വീണ്ടും കള്ളനോട്ട് ഇടപാട് സജീവമായത് വ്യാപാരികളെയും ജനങ്ങളെയും ഭീതിയിലാഴ്ത്തി.

LatestDaily

Read Previous

2000 രൂപയുടെ കള്ളനോട്ട് ; സിസിടി ക്യാമറകൾ പരിശോധിച്ച് പോലീസ്

Read Next

ഭർതൃമതി രണ്ട് മക്കളെയും കൂട്ടി ഭർത്താവിന്റെ സഹോദരി ഭർത്താവിനൊപ്പം വീടുവിട്ടു