2000 രൂപയുടെ കള്ളനോട്ട് ; സിസിടി ക്യാമറകൾ പരിശോധിച്ച് പോലീസ്

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ 2000 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് അമ്പലത്തറയിലേയും പരിസര പ്രദേശങ്ങളിലേയും നിരവധി സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു. ലോട്ടറി വിൽപ്പനക്കാരിയായ ഇരിയ മുട്ടിച്ചരലിലെ പത്മിനിക്കാണ് സ്കൂട്ടിയിലെത്തിയ രണ്ടംഗസംഘം 2000 രൂപയുടെ കള്ളനോട്ട് നൽകിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് പാണത്തൂർ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വന്ന സ്കൂട്ടിയിൽ രണ്ട് പേരുണ്ടായിരുന്നു. റോഡരികിൽ പത്മിനിയെ കണ്ട് സ്കൂട്ടി നിർത്തിയ സംഘം 2000 രൂപ നൽകി 600 രൂപക്ക് ലോട്ടറി ടിക്കറ്റെടുക്കുകയും 1400 രൂപ ബാക്കി വാങ്ങി സ്ഥലം വിടുകയുമായിരുന്നു. സ്കൂട്ടി യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി നോട്ട് പരിശോധിച്ചതിൽ നോട്ടിന് കട്ടി കുറവുള്ളതായി അനുഭവപ്പെട്ടു.

കള്ളനോട്ടാണെന്ന് ബോധ്യപ്പെട്ടതോടെ 2000 രൂപ അമ്പലത്തറ പോലീസിലേൽപ്പിക്കുകയായിരുന്നു. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.  സിസിടിവി ക്യാമറയിൽ കണ്ട നിരവധി സ്കൂട്ടികൾ പോലീസ് പരിശോധിച്ചു. സിസിടിവി ക്യാമറകൾ പരിശോധിച്ച് കള്ളനോട്ട് വിതരണ സംഘം സഞ്ചിച്ച വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

ഉദ്യോഗക്കയറ്റം ലഭിച്ചില്ല മൂന്ന് എസ്ഐമാർ യാത്രയപ്പ് ബഹിഷ്കരിച്ചു

Read Next

കള്ളനോട്ട് സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന യുവാവിനെ ഓടിച്ച് പിടിച്ചു; ചായ്യോത്തെ വീട്ടിൽ റെയ്ഡ്