വസ്ത്രാലയത്തിന്റെ ഷട്ടർ വെൽഡ് ചെയ്ത് പൂട്ടി കെട്ടിട ഉടമ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ പ്രമുഖ വസ്ത്രാലയത്തിന്റെ ഷട്ടർ പൂട്ട് വെൽഡ് ചെയ്ത് അടച്ച് കെട്ടിട ഉടമ. കണ്ണൂർ സ്വദേശികൾ വർഷങ്ങളായി നടത്തി വരുന്ന വസ്ത്രാലയമാണ് കെട്ടിട ഉടമ അടച്ചു പൂട്ടിയത്. സ്ഥാപനഉടമയും തൊഴിലാളികളും ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടിന്റെ ഭാഗം വെൽഡ് ചെയ്ത് അടച്ച നിലയിൽ കാണപ്പെട്ടത്. വസ്ത്രാലയം നടത്തിപ്പുകാരും കെട്ടിട ഉടമയും തമ്മിലുള്ള പ്രശ്നമാണ് അടച്ചുപൂട്ടലിന് കാരണമായതെന്നാണ് സൂചന.

Read Previous

ജയിക്കും; എന്റെ മലയാളം നിയമസഭ കേൾക്കും: ഏ.കെ.എം അഷ്റഫ്

Read Next

യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നിട്ട് 8 ദിവസമായിട്ടും വാഹനം കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല