ദുബായിൽ നിന്നും മക്കൾക്കൊപ്പം നാട്ടിലെത്തിയ ദമ്പതികളിൽ കണ്ടെത്തിയത് 39 ലക്ഷത്തിന്റെ സ്വർണ്ണം

കടത്തിയത് പ്രത്യേകം നിർമ്മിച്ച അടിവസ്ത്രത്തിൽ

കാസർകോട്: 39.48 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മംഗളൂരു വിമാനത്താവളത്തിൽ ഭാര്യയും ഭർത്താവും പിടിയിൽ. കാസർകോട് സ്വദേശികളായ മൊയ്തീൻ കുഞ്ഞി 44, ഭാര്യ ഫൗസിയ മിസ്രിയ 33, എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

ഫൗസിയയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. ഇവരിൽ നിന്ന് 39.48 ലക്ഷം രൂപ വിലമതിക്കുന്ന 851 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു. ശനിയാഴ്ച ദുബായിൽ നിന്നും വന്ന എയർഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ.  കുടുംബസമേതമാണ് വിമാനത്തിൽ വന്നത്.

നാല് മക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രത്യേകം രൂപ കൽപ്പന ചെയ്ത അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫൗസിയയുടെ പക്കൽ സ്വർണ്ണമുണ്ടായിരുന്നത്.  അന്വേഷണം പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമീഷണർ അവിനാശ് കിരൺ, മനോകത്യായനി, ശ്രീകാന്ത്, നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണം പിടികൂടിയത്.

LatestDaily

Read Previous

കോവിഡ് പ്രോട്ടോക്കോൾ പമ്പകടന്നു തിര. യോഗങ്ങളും റോഡ് ഷോകളും പൊടിപൊടിക്കുന്നു

Read Next

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ നടുറോഡിൽ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റിൽ