ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നിർമ്മാണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടച്ചേരി റെയിൽമേൽപ്പാലത്തിൽ പാലത്തിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഒരാഴ്ചക്കകം ആരംഭിക്കും. സുരക്ഷാ കമ്മീഷൻ മേൽനോട്ടത്തിൽ ഗർഡറുകൾ സ്ഥാപിക്കാനുള്ള റെയിൽവെ സുരക്ഷ കമ്മീഷൻ അനുമതി കഴിഞ്ഞയാഴ്ച ലഭിക്കുകയും തുടർന്ന് പ്രവൃത്തി തുടങ്ങാൻ ജില്ലാ കലക്ടർ സാങ്കേതിക അനുമതി നൽകുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് ദക്ഷിണ റെയിൽവെ കൺസ്ട്രക്ഷൻ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അസീസ് ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തുകയും ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്ന കരാറുകാരൻ എറണാകുളത്തെ വർഗ്ഗീസ്, മേൽപ്പാലം കരാറുകാരായ ജിയോ ഫൗണ്ടേഷൻ പ്രൊജക്ട് മാനേജർ മതിയഴകൻ, മേൽപ്പാലം കർമ്മസമിതി ജനറൽ കൺവീനർ ഏ. ഹമീദ്ഹാജി, കൺവീനർ സുറൂർ മൊയ്തുഹാജി, റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ടി. മുഹമ്മദ് അസ്്ലം എന്നിവരുമായി അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ നടത്തിയ ചർച്ചയിലാണ് ഒരാഴ്ചക്കകം ഗർഡർ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങാൻ ധാരണയായത്. ഭൂമി ഏറ്റെടുക്കുന്നതുൾപ്പടെ 38 കോടി രൂപ ചെലവിലാണ് മേൽപ്പാലം പൂർത്തീകരിക്കുന്നത്.