മാല മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യം ലഭിച്ചു

കാഞ്ഞങ്ങാട്: തോയമ്മലിൽ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട രണ്ടംഗ സംഘം സഞ്ചരിച്ച നമ്പറില്ലാ മോട്ടോർ ബൈക്കിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. തോയമ്മൽ കവ്വായിയിലെ നാരായണിയുടെ രണ്ട് പവന്റെ സ്വർണ്ണമാല പൊട്ടിച്ച പ്രതികളാണ് സിസിടിവി ക്യാമറയിൽ കുടുങ്ങിയത്. മാർച്ച് 16-ന് രാവിലെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നാരായണിയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ സംഘം മാല തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു.

ഹെൽമറ്റും മാസ്കും ധരിച്ച രണ്ടുപേരാണ് മാല പൊട്ടിച്ചതെന്ന് പ്രദേശത്തെ ചില സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചതിലൂടെ വ്യക്തമായി. നമ്പർ പ്ലേറ്റ് മാറ്റിയാണ് പ്രതികൾ മാല കവരാനെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നാരായണിയുടെ പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും, പ്രതികളെ കണ്ടെത്താനാവാത്തതിനെത്തുടർന്നാണ് തോയമ്മൽ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചത്.

പിടിച്ചു പറി സംഘത്തെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ശക്തമാക്കി. ഒരു മാസം മുമ്പ് ബേക്കൽ പോലീസ് അതിർത്തിയിൽ സമാനമായ രീതിയിൽ നാല് വീട്ടമ്മമാരുടെ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തിരുന്നു.  വ്യത്യസ്ത ദിവസങ്ങളിൽ തുടർച്ചയായി നടന്ന നാല് പിടിച്ചുപറിക്കേസുകളിൽ പ്രതികളെ കണ്ടെത്താനായില്ല.

LatestDaily

Read Previous

അജാനൂരിൽ ലീഗ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും

Read Next

കോട്ടച്ചേരി മേൽപ്പാലം ഗർഡറുകൾ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും