കടബാധ്യത: ഹോട്ടലുടമ തൂങ്ങിമരിച്ചു

പയ്യന്നൂര്‍:പയ്യന്നൂര്‍ നഗരത്തിലെ ഹോട്ടലുടമയെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപത്തെ രവീന്ദ്ര ഹോട്ടലിന്റെ ഉടമ അന്നൂര്‍ പട്ടന്മാര്‍കൊവ്വലിലെ കണ്ടമ്പത്ത് വലിയ വീട്ടില്‍ വിനോദ് എന്ന ബാബുവിനെയാണ് 52, ഹോട്ടലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം കോവിഡ് ടെസ്റ്റിന് ശേഷം ഇന്‍ക്വിസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടത്തും.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് ഇദ്ദേഹത്തെ ഹോട്ടലിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഹോട്ടലിലെത്തിയപ്പോഴാണ് ഹോട്ടലിനുള്ളില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതകള്‍ കൂടിയതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിന് നലകിയ മൊഴിയിലുണ്ട്. പരേതരായ കണ്ണപ്പൊതുവാളിന്റേയും ദേവിക്കുട്ടിയുടേയും മകനാണ്.  ഭാര്യ:ലത. മക്കള്‍: വിദ്യാര്‍ഥികളായ ആര്യ,നീരജ്. സഹോദരങ്ങള്‍: രഘു, പുരുഷോത്തമന്‍, ജയലക്ഷ്മി, സുലോചന, വത്സല, പരേതരായ ചന്ദ്രശേഖരന്‍, ബാബു.

Read Previous

ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെട്ട മഞ്ചേശ്വരം തിരിച്ചുപിടിക്കാൻ കെ. സുരേന്ദ്രൻ

Read Next

മഞ്ചേശ്വരത്ത് അങ്കം ബിജെപിയുമായി: ഏ കെ എം അഷറഫ്