സ്കൂട്ടറിൽ ലോറിയിടിച്ച് ഫാർമസി ഉടമ തൽക്ഷണം മരിച്ചു

നീലേശ്വരം: കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്തു.  ഇന്നലെ ദേശീയപാതയിൽ നീലേശ്വരം എൻ.കെ. ബാലകൃഷ്ണൻ സ്മാരക യുപി സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. നീലേശ്വരം തട്ടാച്ചേരി സ്വദേശിയും, ടൗണിലെ ഫാർമസി ഉടമയുമായ കെ.വി. സത്യനാണ് 75, സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കണ്ടെയ്നർ ലോറിയിടിച്ച് തൽക്ഷണം മരിച്ചത്.

ഇദ്ദേഹം കടയിൽ നിന്നും വീട്ടിലേക്ക് ഉച്ചഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരേതനായ കോരൻ വൈദ്യരുടെ മകനാണ് സത്യൻ. ഭാര്യ: നളിനി. മക്കൾ: സീന (അധ്യാപിക), സരിൻ. മരുമക്കൾ: ഷാജി, രമിത. സഹോദരങ്ങൾ: സുനിൽകുമാർ, സുരേഷ്ബാബു, സുഗന്ധി, സുമിത്ര, സതി, ശാരദ, പരേതനായ ദാമോദരൻ.

Read Previous

ആൾക്കൂട്ടത്തിൽ വിധേയനായി അഷ്റഫ്

Read Next

ഗുണ്ടാസംഘത്തെ പോലീസ് കീഴ്പ്പെടുത്തി