ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരന് എതിരായ അമർഷം മടിക്കൈ നാട്ടിൽ അടങ്ങുന്നില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെങ്കിൽ മടിക്കൈ പഞ്ചായത്തിന്റെ ഇടതു നേതൃയോഗം വിളിച്ചു ചേർക്കണമെന്ന കടുത്ത തീരുമാനത്തിലാണ് മടിക്കൈയിലെ പാർട്ടി പ്രവർത്തകർ. ഇടതു നേതൃയോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർബ്ബന്ധമായും പങ്കെടുക്കണമെന്നും പാർട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു.
സിപിഎമ്മിലെ മഠത്തനാട്ട് രാജനാണ് മടിക്കൈയിലെ ഇടതു നേതൃത്വ നിരയുടെ കൺവീനർ. മന്ത്രി ചന്ദ്രശേഖരൻ പങ്കെടുക്കാത്ത ഇടതു നേതൃയോഗത്തിൽ തങ്ങളാരും സംബന്ധിക്കില്ലെന്ന് സിപിഎം നേതൃ നിരയിലുള്ള പ്രാദേശിക ഭാരവാഹികൾ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയും, 5 വർഷം എംഎൽഏയും ആയിരുന്നിട്ടും, അദ്ദേഹത്തിന്റെ മണ്ഡലത്തിൽ വോട്ടു ബാങ്കിന്റെ മർമ്മ പ്രദേശമായ മടിക്കൈയുടെ വികസനത്തിൽ ചന്ദ്രശേഖരൻ നീണ്ട പത്തു വർഷക്കാലം എന്തു ചെയ്തുവെന്ന് മടിക്കൈയിലെ ഒാരോ വോട്ടറും ചോദിക്കുന്നു.
ഈ ചോദ്യത്തിന് ഇടതു നേതൃത്വ യോഗത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി പറയണമെന്നാണ് മടിക്കൈ പ്രദേശത്തുകാരുടെ മുഖ്യ ആവശ്യം. നേതൃയോഗത്തിന്റെ തീയ്യതി നിശ്ചയിക്കേണ്ടത് മടത്തനാട്ട് രാജനാണ്. മന്ത്രി ഇടതു നേതൃത്വ യോഗത്തിൽ സംബന്ധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം. മടിക്കൈ സിപിഎമ്മിൽ ബ്രാഞ്ച് തലം മുതൽ ഏരിയ കമ്മിറ്റിയിൽ വരെയുള്ള പാർട്ടി അംഗങ്ങൾ സംബന്ധിക്കുന്ന യോഗമാണ് ഇടതു നേതൃത്വ യോഗം.