ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഇടതു–വലതു മുന്നണികളും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂട് പിടിച്ചു. ഇടതു മുന്നണി മൂന്നാമങ്കത്തിനിറക്കിയ സിപിഐയിലെ മന്ത്രി ഇ. ചന്ദ്രശേഖരനാണ് മണ്ഡലത്തിൽ ആദ്യം തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത്.
ഇടതു മുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ആഴ്ച പിന്നിട്ടിട്ടും യുഡിഎഫിന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെപിയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. പി. വി. സുരേഷിനെ സ്ഥാനാർത്ഥിയായി കോൺഗ്രസ്സ് പ്രഖ്യാപിച്ചതോടെ യുഡിഎഫ് ക്യാമ്പുകളും തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി. ബിജെപി നേതാവ് ബൽരാജാണ് എൻഡിഏ സ്ഥാനാർത്ഥി.
ഒന്നാംഘട്ട പ്രചരണ രംഗത്ത് മുന്നിലുള്ള ഇ. ചന്ദ്രശേഖരനെ മറികടക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.ചുമരെഴുത്തുകൾ ഉൾപ്പെടെ സജീവമാക്കി പ്രചരണത്തിന് കൊഴുപ്പേകുകയാണ് കോൺഗ്രസ് പ്രവർത്തകർ. യുവ നേതാവായ സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
മന്ത്രി ചന്ദ്രശേഖരന്റെ മൂന്നാംമങ്കത്തിനെതിരെ ഉയർന്ന സിപിഐയിലെ പൊട്ടിത്തെറിയും, സിപിഎം പ്രവർത്തകർ ചന്ദ്രശേഖരൻ തുടർച്ചയായി ഒന്നാം തവണയും മത്സരിക്കുന്നതിൽ കാണിക്കുന്ന വിരസതയും യുഡിഎഫിന് അനുകൂലമായി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.