കാഞ്ഞങ്ങാട്: നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടച്ചേരി റെയിൽ മേൽപ്പാലത്തിന്റെ പാളത്തിന് മുകളിലൂടെ കടന്ന് പോവുന്ന ഭാഗത്ത് ഗർഡർ സ്ഥാപിക്കുന്നതിനുള്ള ജില്ലാ കലക്ടറുടെ അനുമതിയും ലഭ്യമായി. റെയിൽ സുരക്ഷാ കമ്മീഷന്റെ അനുമതിയോടെയാണ് ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടത്തേണ്ടത്. ഇതിനുള്ള അനുമതി സുരക്ഷാ കമ്മീഷന്റെ ബംഗളൂരുവിലെ ആസ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. എന്നാൽ, ജില്ലാ കലക്ടറുടെ അനുമതി കൂടി കിട്ടിയാൽ മാത്രമെ ഗർഡർ സ്ഥാപിക്കാനാവുകയുള്ളൂ. ഇന്നാണ് കലക്ടറുടെ അനുമതി റെയിൽവെ പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് മേഖല ഒാഫീസിൽ ലഭിച്ചത്.