ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സ്വയം വരച്ച ചിത്രം മുഖ്യമന്ത്രി പിണറായി വിജയന് വീട്ടിലെത്തി നേരിട്ട് നൽകി കാഞ്ഞങ്ങാട്ടെ സ്വർണ്ണ വ്യാപാരി. കാഞ്ഞങ്ങാട് ബസ്സ്സ്റ്റാന്റിനടുത്ത് പ്രവർത്തിക്കുന്ന സജിഷ ജ്വല്ലറി ഉടമ പയ്യന്നൂർ സ്വദേശി സതീഷാണ് മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടിലെത്തി ചിത്രം സമ്മാനിച്ചത്.
ലോക്ഡൗൺ സമയത്ത് വ്യാപാരം പൂട്ടിയിടേണ്ടിവന്നതിനെ തുടർന്ന് വീട്ടിൽ വെറുതെയിരിക്കേണ്ടി വന്ന സമയത്താണ് നിരവധി ചിത്രങ്ങൾ വരച്ചത്. ചലച്ചിത്ര ലോകത്തെ പ്രമുഖരുടെയും ക്ഷേത്രങ്ങളുടെയുമുൾപ്പടെ ചിത്രങ്ങൾ പൂർത്തിയാക്കാൻ മാസങ്ങളെടുത്തു. സതീഷ് വരച്ച തന്റെ ചിത്രം കണ്ട് നടൻ മോഹൻലാൽ, സതീഷിന് നേരിട്ട് അഭിനന്ദന സന്ദേശമയച്ചിരുന്നു.
ജീവൻ തുടിക്കുന്ന പിണറായി വിജയന്റെ ചിത്രം നേരിട്ട് ഏൽപ്പിക്കണമെന്നത് സതീഷിന്റെ വലിയ ആഗ്രഹമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ത്തിയ പിണറായി വീട്ടിലുണ്ടെന്നറിഞ്ഞാണ് വ്യപാരി ഇന്നലെ മുഖ്യമന്ത്രിയെ കാണാൻ പിണറായിലെ വീട്ടിലെത്തിയത്. ചിത്രം കണ്ട് പിണറായി വിജയൻ അതിഗംഭീരമായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ചിത്രം വരച്ചത് ആരാണെന്ന് ചോദിച്ച മുഖ്യമന്ത്രി, സതീഷിനെ അഭിനന്ദിച്ചു.