ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ചെറുവത്തൂർ മടിക്കുന്നിൽ പിതാവ് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യ പുറം ലോകമറിഞ്ഞത്. പിലിക്കോട് മടിവയലിൽ താമസിക്കുന്ന ഓട്ടോ ഡ്രൈവർ ധൂപേഷാണ് 40, മക്കളായ വൈദേഹി 10, ശിവനന്ദ് 6, എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കാർ പോർച്ചിൽ കെട്ടിത്തൂങ്ങി മരിച്ചത.്
ധൂപേഷ് ഒന്നര വർഷക്കാലമായി ഭാര്യ സബിതയുമായി അകന്നു കഴിയുകയാണ്. ഇന്നലെ മൂത്ത മകൾ വൈദേഹിയുടെ പിറന്നാളായിരുന്നു. മടിക്കുന്നിലെ വീട്ടിൽ പിറന്നാളാഘോഷത്തിന് ശേഷം മക്കളെയും കൂട്ടി പുറത്തുപോയ ധൂപേഷ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
ഇദ്ദേഹത്തിന്റെ അനുജൻ ഉമേഷ് ഇന്ന് രാവിലെ മടിക്കുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിയപ്പോഴാണ് സഹോദരനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ധൂപേഷ് മക്കളെ കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ സബിത ചാലിങ്കാൽ സ്വദേശിനിയാണ്.
സബിതയോടൊപ്പം കഴിയുന്ന മക്കളെ ഒരു മാസം മുമ്പാണ് ധൂപേഷ് പിലിക്കോട് മടിവയലിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. കുട്ടികൾ പിലിക്കോട് ഗവൺമെന്റ് യുപി സ്കൂൾ വിദ്യാർത്ഥികളാണ്. ഓട്ടോ ഡ്രൈവറായ ധൂപേഷ് ചെറുവത്തൂർ കണ്ണങ്കൈയിലാണ് ഓട്ടോ ഓടിക്കുന്നത്. മടിക്കുന്നിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ധൂപേഷിന്റെ വീട്ടിലാണ് കൂട്ടമരണങ്ങൾ നടന്നത്. കുട്ടികളുടെ ജഢങ്ങൾ വീട്ടിലെ ഹാളിലായിരുന്നു.
മലർന്നുകിടക്കുന്ന നിലയിലുള്ള പെൺകുട്ടിയുടെ ജഢത്തിന്റെ മുഖം കരുവാളിച്ച നിലയിലാണ്. തൊട്ടടുത്ത് തന്നെയായി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇളയആൺ കുട്ടിയുടെ ജഢം. ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി, സജേഷ് വാഴളപ്പിൽ, ചന്തേര പോലീസ് ഐപി, ജേക്കബ്ബ്, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ, പി.സി. സഞ്ജയകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘവും സ്ഥലം സന്ദർശിച്ചു.
മൃതദേഹങ്ങൾ തഹസിൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. ഭാര്യയുമായി അകന്നുകഴിയുന്നതിലുള്ള മനോവിഷമത്താലാണ് ധൂപേഷ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. പരേതനായ റിട്ടയേഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ പുരുഷോത്തമന്റെയും നാരായണിയുടെയും മകനാണ് ധൂപേഷ്. സഹോദരങ്ങൾ: ഉമേഷ്, ശ്രീജ, ഷീബ, നിഷ, ഉണ്ണി.
നാടിനെ നടുക്കിയ ദുരന്ത വാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് മടിക്കുന്നിലെ വീട്ടിലെത്തിയത്. തൃക്കരിപ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥി എം. രാജഗോപാലൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്ന, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡണ്ട് വൽസലൻ , സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ, ജില്ലാക്കമ്മിറ്റിയംഗം പി. ജനാർദ്ദനൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.