ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പോക്സോ കേസ്സിൽ റിമാന്റിൽ കഴിഞ്ഞ പ്രതിയുടെ മകളെ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ചന്തേര പോലീസ് കേസ്സെടുത്തു. പോക്സോ പ്രതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്സ്.
ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മൽസ്യത്തൊഴിലാളിയാണ് രണ്ടരമാസം മുമ്പ് പോക്സോ കേസ്സിലകപ്പെട്ട് ജയിലിൽ റിമാന്റിൽ കഴിഞ്ഞത്. മരത്തിൽ കയറി താഴെയിറങ്ങാൻ പറ്റാതെ വലഞ്ഞ ബാലികയെ താഴെയിറങ്ങാൻ സഹായിച്ചതിന്റെ പേരിലാണ് മൽസ്യത്തൊഴിലാളി പോക്സോ കേസ്സിലകപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറയുന്നത്.
ഇദ്ദേഹത്തെ കേസ്സിൽ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. മൽസ്യത്തൊഴിലാളിക്കെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ ബന്ധുവിനെതിരെ പോക്സോ പ്രതിയുടെ മകൾ നൽകിയ പരാതിയിലാണ് ചന്തേര പോലീസ് പോക്സോ നിയമപ്രകാരം കേസ്സെടുത്തത്.
525