കാഞ്ഞങ്ങാട്ട് 1.67 ലക്ഷത്തിന്റെ വൻ ചൂതാട്ടം പിടികൂടി

കാഞ്ഞങ്ങാട്:   പുഞ്ചാവി ഗല്ലിറോഡിലെ ആളൊഴിഞ്ഞ തെങ്ങിൻ തോട്ടത്തിൽ പണം വെച്ച് ചൂതാട്ടം നടത്തുകയായിരുന്ന സംഘത്തെ ഹൊസ്ദുർഗ്ഗ് പോലീസ് പിടികൂടി. ആറു പേരടങ്ങുന്ന ചൂതാട്ട സംഘമാണ് ഗല്ലിറോഡിൽ ലക്ഷങ്ങളുടെ ചൂതാട്ടം നടത്തിയത്. പോലീസിനെ കണ്ട് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.

ഹൊസ്ദുർഗ്ഗ് എസ്ഐ, ഗണേശന്റെ നേതൃത്വത്തിൽ ഏഎസ്ഐ, സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്, ദിൽഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ചൂതാട്ടം പിടികൂടിയത്.

ചെറുപനത്തടിയിലെ ഷിബു,  തായന്നൂർ ചെറളം മൊട്ടമ്മലിലെ ശ്രീജിത്, ചെറളത്തെ വിനീഷ് എന്നിവരെയാണ് ചൂതാട്ടത്തിനിടെ പോലീസ് പിടികൂടിയത്. കളിക്കളത്തിൽ നിന്നും 1,67, 500 രൂപയും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ ഹൊസ്ദുർഗ്ഗ് പോലീസ് കെജി ആക്ട് പ്രകാരം കേസ്സെടുത്തു. മൂന്നുപേർ പോലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ടു. ഇവരിൽ ഒരാൾ അതിഞ്ഞാലിലെ ഒരു അഷ്്റഫാണ്.

Read Previous

പടന്ന തെക്കേപ്പുറത്ത് എൻഐഏ റെയ്ഡ്

Read Next

പോക്സോ പ്രതിയുടെ മകളെ പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ കേസ്സ്