ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കാറിൽ വൻതോതിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകുന്നതായി ലഭിച്ച രഹസ്യ വിവരത്തിൽ, പോലീസ് നടത്തിയ ഒാപ്പറേഷനിൽ കാറും, ഒരു ഗ്രാം എംഡിഎംഎ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വലിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങൾ കാറിനകത്ത് നിന്നും പോലീസ് കണ്ടെടുത്തു.
ഹൊസ്ദുർഗ് പോലീസിന് പടന്നക്കാട് വഴി കാറിൽ മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചത് ഇന്നലെയാണ്. വിവരം ലഭിച്ച പ്രകാരമുള്ള റജിസ്ട്രേഷൻ നമ്പറിലുള്ള കാറിനെ കൈ കാണിച്ച് നിർത്താൻ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും, നിർത്തിയില്ല. പോലീസിനെ വെട്ടിച്ച് പോയ കാർ, പിന്തുടരുന്നത് മനസ്സിലാക്കി കാറോടിച്ച യുവാവ്, വാഹനം റോഡരികിൽ നിർത്തി ഒാടി രക്ഷപ്പെടുകയായിരുന്നു.
കാർ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ഒരു ഗ്രാം മയക്കുമരുന്നും, മയക്കുമരുന്ന് കത്തിച്ച് പുക വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കാറിൽ കണ്ടെത്തിയത്. അർഷാദ് എന്നയാളാണ് കാറിൽ നിന്നും രക്ഷപ്പെട്ടതെന്നാണ് പോലീസിന് ലഭിച്ച വിവരം. കാറിലുണ്ടായിരുന്ന കൂടുതൽ മയക്കുമരുന്നുമായാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് സംശയം.
കാറുടമയെ കണ്ടെത്താനായിട്ടില്ല. പോലീസ് കസ്റ്റഡിയിലുള്ള കാർ കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് കടത്തും, ഉപയോഗവും നടന്നതായാണ് സംശയം.
ആവശ്യക്കാർക്ക് കാറിനകത്ത് മയക്കുമരുന്ന് ഉപയോഗിക്കാൻ സൗകര്യമുണ്ടായിരുന്നുവെന്നാണ്, മയക്കുമരുന്ന് വലിക്കുന്ന ഉപകരണങ്ങൾ കാറിൽ നിന്നും പിടികൂടിയതിലൂടെ വ്യക്തമാകുന്നത്.