ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നഗരത്തിൽ ഗതാഗതക്കുരുക്ക് മുറുകി. ഭാരക്കൂടുതലുള്ള ചരക്ക് വണ്ടികൾ സദാസമയവും ഇടതടവില്ലാതെ നഗരത്തിലൂടെ പായുന്നതിന് യാതൊരു തരത്തിലുള്ള നിയന്ത്രണവുമില്ലാത്തതും, അശാസ്ത്രീയ പാർക്കിംഗ് തടയാനാവാത്തതുമാണ് ഇപ്പോൾ കുരുക്ക് മുറുകാനിടയാക്കിയത്. കോട്ടച്ചേരി ട്രാഫിക്ക് സർക്കിൾ കേന്ദ്രീകരിച്ചാണ് ഗതാഗതക്കുരുക്ക് ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നത്.
നേരത്തെ ദേശീയ പാതവഴി ഒാടിക്കൊണ്ടിരുന്ന കൂറ്റൻ ചരക്ക് വണ്ടികളും, ടാങ്കറുകളും ഇപ്പോൾ സംസ്ഥാന പാതയായ കെഎസ്ടിപി റോഡിലൂടെയാണെത്തു
ന്നത്. രാവിലെയും വൈകുന്നേരവും കൂടുതൽ തിരക്കുള്ള സമയത്ത് ഇത് വഴി കടന്ന് പോകുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നിശ്ചിത സമയത്ത് എവിടെയുമെത്താനാവില്ല. ആംബുലൻസുകൾ സൈറൻ മുഴക്കി റോഡിൽ തങ്ങിക്കിടക്കുന്നതും പതിവായിരിക്കുന്നു.
സമീപ സ്ഥലങ്ങളിൽ നിന്നുള്ള ആംബുലൻസ് വാഹനങ്ങളെല്ലാം വേഗത്തിൽ ലക്ഷ്യ സ്ഥാനത്തെത്താൻ ദേശീയ പാതവിട്ട് സംസ്ഥാന പാതയെയാണ് ആശ്രയിക്കുന്നത്. നോർത്ത് കോട്ടച്ചേരി മുതൽ സ്മൃതി മണ്ഡപം വരെയുള്ള നാല് വരിപ്പാതയുടെ ഇരുവശത്തുമുള്ള സർവ്വീസ് റോഡിൽ അനധികൃത പാർക്കിംഗ് കാരണം അത്യാവശ്യ ഘട്ടങ്ങളിൽ പോലും ആംബുലൻസ് ഉൾപ്പടെയുള്ളവയെ അത് വഴി കടത്തിവിടാൻ കഴിയുന്നില്ല. റെയിൽവെ സ്റ്റേഷൻ റോഡും, മാവുങ്കാൽ റോഡും, സംസ്ഥാന പാതയും സന്ധിക്കുന്ന ട്രാഫിക്ക് സർക്കിൾ വഴി സർവ്വീസ് റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ കൂടി തിരുകിക്കയറുമ്പോൾ ഗതാഗതക്കുരുക്ക് പൂർണ്ണമാവുന്ന കാഴ്ച നഗരത്തിൽ പതിവായിരിക്കുന്നു.