സുകുമാരനെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധം: പള്ളിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്താനായില്ല

കാഞ്ഞങ്ങാട്: ഡിസിസി നേതാവായ വനിതയെ വാട്സാപ്പിൽ അപമാനിച്ചതിന്റെ പേരിൽ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ ഉദുമ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറി സുകുമാരൻ പൂച്ചക്കാടിനെതിരെയുള്ള സസ്പെൻഷൻ നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധം.  ഞായറാഴ്ച ചേരാൻ തീരുമാനിച്ച പള്ളിക്കര മണ്ഡലം യുഡിഎഫ് കൺവെൻഷൻ നടന്നില്ല.

ഉദുമ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും മാർച്ച് 10– നകം കൺവെൻഷൻ വിളിച്ചു ചേർത്ത് പ്രചരണ രംഗത്ത് ഇറങ്ങാനായിരുന്നു നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചത്.  ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 7– ന് വൈകുന്നേരം 3 മണിക്കാണ് പള്ളിക്കരയിൽ യോഗം വിളിക്കാൻ തീരുമാനിച്ചത്. 

യോഗത്തിൽ പങ്കെടുക്കാൻ യുഡിഎഫ് ജില്ലാ കൺവീനറടക്കമുള്ള മുതിർന്ന നേതാക്കൾ വന്നിരുന്നുവെങ്കിലും സസ്പെൻഷൻ പിൻവലിക്കാതെ കൺവെൻഷൻ നടത്താൻ അനുവദിക്കുകയില്ലെന്ന് പ്രവർത്തകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ മടങ്ങിപ്പോയി. രണ്ട് ദിവസത്തിനകം സുകുമാരനെതിരെയുള്ള നടപടി പിൻവലിക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി.

LatestDaily

Read Previous

വഞ്ചനാക്കേസ്സ് പ്രതിയെ ബലപ്രയോഗത്തിൽ അറസ്റ്റ് ചെയ്തു

Read Next

റോഡ് കിളച്ചിട്ട് വർഷം രണ്ട് കഴിഞ്ഞു; കരാറുകാരനെയും വാഹനങ്ങളും നാട്ടുകാർ തടഞ്ഞു