ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: എസ്്.ആർ. ഗോൾഡ് ജ്വല്ലറിയുടെ 2 ലക്ഷം രൂപ അതി നാടകീയമായി തട്ടിയെടുത്ത് മുങ്ങിയ ബല്ലാക്കടപ്പുറത്തെ ഏ.കെ. റംലയെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുത്താൻ പോലീസിൽ പണം മറിഞ്ഞു. റംല കേസ്സ് ഒതുക്കാൻ ജ്വല്ലറിയുടമ സജ്ഞയ് ബോസ്്ലെയിലും, പരാതിക്കാരൻ ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവർ എം.പി. മനോജിലും കടുത്ത സമ്മർദ്ദം.
ചെറുവത്തൂരിലെ ഒരു വ്യാപാര പ്രമുഖൻ റംലയ്ക്ക് വേണ്ടി ഇന്നലെ പരാതിക്കാരനെ വീട്ടിൽച്ചെന്നു കണ്ട് പരാതി പിൻവലിക്കണമെന്നും എത്ര പണം വേണമെങ്കിലും തരാമെന്ന് വാഗ്ദാനം ചെയ്തു. അതിനിടയിൽ എസ്.ആർ. ജ്വല്ലറിയുടമ സജ്ഞയനെയും റംലയുടെ ഒത്തുതീർപ്പുകാർ രഹസ്യമായി കണ്ടു.
റംല കേസ്സ് ഒതുക്കാൻ പോലീസിന് ആദ്യം തന്നെ പണം മേശപ്പുറത്ത് വെച്ചിരുന്നു. അതുകൊണ്ടാണ് പണം തട്ടി മുങ്ങിയ റംലയ്ക്കെതിരെ കോൺക്രീറ്റ് തെളിവുകൾ പോലീസിന്റെ പക്കലുണ്ടായിട്ടും, 3 മണിക്കൂർ യാത്ര ചെയ്താൽ എത്തിപ്പെടുന്ന കുടകിൽ റംലയുടെ ഒളിത്താവളം കണ്ടെത്തിയിട്ടും, പോലീസ് റംലയെ തൊടാൻ മടിച്ചത്.
റംല വൻ തട്ടിപ്പുകാരിയാണെന്ന് നാൽപ്പതുകാരിയായ റംലയെ അടുത്തറിയാവുന്ന തീരദേശത്തുള്ളവർ മുഴുവൻ പറയുമ്പോഴും, പട്ടാപ്പകൽ 2 ലക്ഷം രൂപ തട്ടിപ്പറിച്ച് രക്ഷപ്പെട്ട റംലയ്ക്ക് പോലീസ് കുട പിടിക്കുന്നതിൽ ജനങ്ങളിൽ പ്രതിഷേധമുയർന്നു.
റംലയുടെ ബന്ധുവായ ഒരു യുവാവ് കാഞ്ഞങ്ങാട്ടെ പോലീസുദ്യോഗസ്ഥനെ ഒന്നിടവിട്ട ദിവസങ്ങളിൽ നേരിൽ കാണുന്നുമുണ്ട്. റംല കേസിൽ ഹോസ്ദുർഗ്ഗ് പോലീസ് പ്രതിയെ രക്ഷപ്പെടുത്താൻ നടത്തുന്ന ഗൂഢ നീക്കം ജനങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.