ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: കാസർകോട്ട് തമിഴ്നാട് സ്വദേശിനിയായ യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമെന്ന് സൂചന. തട്ടിക്കൊണ്ടുപോയവർക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്ന് കാസർകോട് ഡിവൈഎസ്പി, പി. പി. സദാനന്ദൻ അറിയിച്ചു. ഇന്നലെ രാവിലെ 6 മണിക്ക് കാസർകോട്ട് പുതിയ സ്റ്റാന്റിന് സമീപത്തെ ഹോട്ടലിനടുത്താണ് ഏഴംഗ സംഘം തമിഴ്നാട് സ്വദേശിനിയായ യുവതിയെയും, സുഹൃത്തായ ഷൗക്കത്തലിയെയും കാറിൽ തട്ടിക്കൊണ്ടു പോയത്.
തലപ്പാടി സ്വദേശിയായ ഷൗക്കത്തലി മംഗളൂരു പമ്പ്്വെലിന് സമീപത്തു നിന്നാണ് യുവതിയെയും കൂട്ടി കാറിൽ കാസർകോട്ടെത്തിയത്. ഇവരെ പിന്തുടർന്നു വന്ന സ്വിഫ്റ്റ് കാർ ഷൗക്കത്തലിയും യുവതിയും സഞ്ചരിച്ചിരുന്ന കാറിന് കുറുകെയിട്ട് ഷൗക്കത്തലിയെ കാറിൽ നിന്നും വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ച ശേഷം ഷൗക്കത്തലി സഞ്ചരിച്ച കാറിൽ തന്നെ കയറ്റി മംഗളൂരു ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. ഷൗക്കത്തലി സഞ്ചരിച്ച കാറിന്റെ ഉടമയായ ലത്തീഫും കാറിലുണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തെ തള്ളിമാറ്റിയാണ് ഏഴംഗ സംഘം ഷൗക്കത്തലിയെയും യുവതിയെയും കാറിൽ തട്ടിക്കൊണ്ടുപോയത്.
സുഹൃത്തിനെ എയർപോർട്ടിൽ നിന്നും കൊണ്ടുവരാനെന്ന വ്യാജേനയാണ് ഷൗക്കത്തലി ലത്തീഫിനോട് കാർ ആവശ്യപ്പെട്ടത്. കാർ കൈമാറാനാകില്ലെന്നും, കൂടെ വരാമെന്നും അറിയിച്ചാണ് കാറുടമയായ ലത്തീഫും കാറിൽ കയറിയത്. യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ കാറിന് വേണ്ടി പോലീസ് ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. തമിഴ്നാട് യുവതിയെയും ഷൗക്കത്തലിയെയും കാർ സഹിതം തട്ടിക്കൊണ്ടുപോയ വിവരം കാറുടമയായ ലത്തീഫ് തന്നെയാണ് കാസർകോട് പോലീസിൽ അറിയിച്ചത്. കാസർകോട് ഡിവൈഎസ്പി, പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ കേസ്സ് അന്വേഷിക്കുന്നത്.