ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂർ പള്ളോട്ട് സ്വദേശിനി ശബ്നയുടെ 32, പ്രസവ ശസ്ത്രക്രിയയിൽ കൈപ്പിഴ സംഭവിച്ച ഡോക്ടർമാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിക്കിട്ടാൻ ശബ്നയുടെ ഭർത്താവ് ഷാനിദാസ് കാഞ്ഞങ്ങാട്ടെ ഡോക്ടർമാർക്ക് വക്കീൽ നോട്ടീസ്സയച്ചു. അജാനൂർ കുശവൻകുന്നിലുള്ള സൺറൈസ് ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധൻ രാഘവേന്ദ്ര പ്രസാദ്, ഈ ആശുപത്രിയിൽ സിസേറിയന് ശേഷം വീണ്ടും ശബ്നയുടെ ഉദരം കീറിമുറിച്ച സർജൻ ഡോക്ടർ ഗിരിധർറവു എന്നിവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷാനിദാസ് വക്കീൽ നോട്ടീസ്സയച്ചത്.
സിസേറിയൻ ശസ്ത്രക്രിയയിൽ ശബ്നയുടെ മുറിഞ്ഞുപോയ ചെറുകുടൽ വീണ്ടും ഉദരം കീറിമുറിച്ച് ഡോക്ടർ ഗിരിധർ തുന്നിക്കെട്ടിയെങ്കിലും, രണ്ട് സുഷിരങ്ങളിൽ ഒന്ന് തുന്നിക്കെട്ടാതെ ബാക്കി വെച്ചതുമൂലം ശബ്നയുടെ നില ഗുരുതരമാവുകയും കണ്ണൂർ ആശുപത്രിയിൽ മൂന്നാമത് രണ്ട് ശസ്ത്രക്രിയകൾ നടത്തിയാണ് യുവതി മരണ വക്ത്രത്തിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടത്. ഡോക്ടർമാരായ രാഘവേന്ദ്രപ്രസാദിനും, ഗിരിധറിനും സംഭവിച്ച ഗുരുതരമായ കൈപ്പഴയിൽ ശബ്നയുടെ ഭർത്താവ് പോലീസിൽ നൽകിയ പരാതിയിൽ ഇരു ഡോക്ടർമാരെയും , പ്രതിചേർത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ ക്രിമിനൽ കേസ്സിൽ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി.കെ. മണി അന്വേഷണം നടത്തി വരികയാണ്. ശബ്ന പരാതിയിൽ സർക്കാർ ഗൈനക്കോളജിസ്റ്റും, സർജനും ജില്ലാ മെഡിക്കൽ ഓഫീസറും ഉൾപ്പെടുന്ന വിദഗ്ധ മെഡിക്കൽ പാനൽ സംഘം അന്വേഷണം നടത്തിയ ശേഷം കൈപ്പിഴ ഉറപ്പാണെന്ന് കണ്ടെത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകാമെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇരു ഡോക്ടർമാരെയും പ്രതി ചേർത്ത് ഹോസ്ദുർഗ്ഗ് പോലീസ് ക്രിമിനൽ കേസ്സ് രജിസ്റ്റർ ചെയ്തത്.