ശൃഗാര ശബ്ദ രേഖയുടെ ഉറവിടം തേടുന്നു, ലീഗ് അഞ്ചംഗ സമിതിയെ നിയോഗിച്ചു

കാഞ്ഞങ്ങാട്: സംയുക്ത മുസ്്ലീം ജമാഅത്ത് ജനറൽ സിക്രട്ടറിയായിരുന്ന ബഷീർ വെള്ളിക്കോത്ത് ഭർതൃമതിയായ യുവതിയോട് സെൽഫോണിൽ ശൃംഗരിച്ച വിഷയത്തിൽ ശബ്ദ രേഖയുടെ ഉറവിടം കണ്ടെത്താൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം മുസ്്ലീം ലീഗ് പ്രവർത്തക സമിതിയോഗം തീരുമാനിച്ചു.

ശബ്ദ രേഖ പുറത്ത് വിട്ടതായി ആരോപിക്കപ്പെട്ട എ. ഹമീദ് ഹാജിയെയും യുവതിയുമായി ഫോണിൽ ശൃഗരിച്ച ബഷീർ വെള്ളിക്കോത്തിനെയും ലീഗ് പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് ഇരുവരുമുൾപ്പെട്ട അജാനൂർ മണ്ഡലം ലീഗ് കമ്മിറ്റി യോഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയും ജില്ലാ കമ്മിറ്റിയെ അറിയിക്കുകയുമുണ്ടായി. എന്നാൽ ശബ്ദ സന്ദേശരേഖ പുറത്ത് വിട്ടതായി ആരോപിക്കപ്പെട്ട എ.  ഹമീദ് ഹാജി താനല്ല ശബ്ദ രേഖ പുറത്ത് വിട്ടതെന്നും, തനിക്കെതിരായ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിക്ക് കത്ത് നൽകിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ശബ്ദ രേഖയുടെ ഉറവിടം കണ്ടെത്താൻ ലീഗ് ജില്ലാ സ്ക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, മണ്ഡലം പ്രസിഡന്റ് എം. പി. ജാഫർ, മണ്ഡലം ഭാരവാഹികളായ എ. സി. ലത്തീഫ്, പി. എം. ഫാറൂഖ്, മുസ്തഫ തായന്നൂർ എന്നിവരുൾപ്പട്ട അഞ്ചംഗ സമിതിയെ നിയോഗിച്ചത്.

അതേ സമയം ശബ്ദ രേഖ വിവാദത്തിൽപ്പെട്ടവരുമായി പൊരുത്തപ്പെട്ട് പോകാൻ പ്രയാസമുള്ളത് കൊണ്ട് ലീഗിന്റെ പോഷക സംഘടനയായ സിഎച്ച് സെന്ററിന്റെ ഭാരവാഹിത്വം മണ്ഡലം ജനറൽ സിക്രട്ടറി വൺ ഫോർ അബ്ദുറഹിമാൻ രാജി വെച്ചിരുന്നു. വൺഫോറിന്റെ രാജി സ്വീകരിക്കരുതെന്ന് മാതൃ ഘടകമായ ലീഗ് മണ്ഡലം കമ്മിറ്റി സിഎച്ച് സെന്ററിനോട് ആവശ്യപ്പെട്ടു.  വിദേശ പര്യടനമുൾപ്പെടെ  വ്യക്തി പരമായ കാര്യങ്ങൾക്കായി മണ്ഡലം ജനറൽ സിക്രട്ടറിക്ക് ഒന്നര മാസത്തെ അവധിയനുവദിക്കാൻ പ്രവർത്തകസമിതി യോഗം തീരുമാനിച്ചു.  ജനറൽ സിക്രട്ടറിയുടെ ചുമതലകൾ സിക്രട്ടറി എ. സി. എ. ലത്തീഫ് നിർവ്വഹിക്കും. പ്രസിഡന്റ് എം. പി. ജാഫർ യോഗത്തിൽ അധ്യക്ഷനായി. ജനറൽ സിക്രട്ടറി വൺഫോർ അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു. 

LatestDaily

Read Previous

വിഷം കഴിച്ചത് ഭർത്താവ് ഏൽപ്പിച്ച പണം ചിലവായ സങ്കടത്തിൽ

Read Next

പൂക്കോയയുടെ വീട്ടിലേക്ക് വീണ്ടും പ്രതിഷേധമാർച്ച്, പൂക്കോയയെ ക്രൈംബ്രാഞ്ച് സംരക്ഷിക്കുന്നതായി ആരോപണം