മതവിദ്വേഷമുണ്ടാക്കി എന്നതിന് ഡോക്ടറടക്കം 5 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : മതവിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡോക്ടറടക്കമുള്ള അഞ്ചംഗസംഘത്തിനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.  ഡോ: തിഡിൽ അബ്ദുൾ ഖാദറടക്കമുള്ളവർക്കെതിരെ ബേക്കൽ ഇല്യാസ് നഗർ കെ. എം. ഹൗസിൽ ബി. കെ. മുസ്തഫ നൽകിയ പരാതിയിലാണ് കേസ്.

പരാതിക്കാരന്റെ ഉടമസ്ഥതയിൽ കാഞ്ഞങ്ങാട്ടുള്ള ഭൂമിയിൽ ഡോ: അബ്ദുൾ ഖാദർ 60, അശോകൻ 45, പ്രഭാകര 40, വെങ്കിടേഷ് 40, അരുണൻ 40, എന്നിവർ ചേർന്ന് അതിക്രമിച്ച് കയറി ക്ഷേത്രത്തിന്റെ ബോർഡ് സ്ഥാപിക്കുകയും, മതിൽക്കെട്ടിൽ സ്ഥാപിച്ച ഗെയ്റ്റ് ഇളക്കിക്കൊണ്ടുപോകുകയും ചെയ്തുവെന്നാണ് പരാതി. 2020 ഒക്ടോബർ, നവമ്പർ മാസങ്ങളിലാണ് സംഭവം നടന്നത്. 2020 ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ അന്യായക്കാരൻ ഇപ്പോൾ പോലിസിൽ പരാതി നൽകാനുള്ള കാരണം അവ്യക്തമാണ്.

LatestDaily

Read Previous

കൊവ്വൽപ്പള്ളി വാഹനാപകടം മറികടക്കുമ്പോഴല്ല

Read Next

പ്രതിരോധം ഫലം കണ്ടു: ലഹരി മാഫിയ ഉൾവലിഞ്ഞു