പട്ടാളക്കാരനൊപ്പം വീടു വിട്ട യുവതിയെ കണ്ടെത്താനായില്ല

കാഞ്ഞങ്ങാട്: വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം മൊബൈൽ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പട്ടാളക്കാരനൊപ്പം ഒളിച്ചോടിയ ബിരുദ വിദ്യാർത്ഥിനിയെ കണ്ടെത്താനായില്ല. പെരുമ്പളയിലെ ഭാസ്കരൻ നായരുടെ മകൾ മുന്നാട് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി കരിഷ്മയെയാണ് 23, കഴിഞ്ഞ ജനുവരി 29 മുതൽ കാണാതായത്. കോളേജിലേക്ക് പോയ കരിഷ്മ തിരിച്ചു വരാത്തതിനെതുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് സ്വദേശിയായ സൈനികനൊപ്പമാണ് കരിഷ്മ ഒളിച്ചോടിയതെന്ന് വ്യക്തമായത്.

കാമുകനായ സൈനികൻ ശിവയുമായുള്ള വിവാഹം കഴിഞ്ഞ് ശിവ.യ്ക്കൊപ്പം പഞ്ചാബിലെ ജോലി സ്ഥലത്തുണ്ടെന്ന് കരിഷ്മ പോലീസിനെ അറിയിച്ചിരുന്നു. യുവതിയെ തേടി പോലീസ് പഞ്ചാബിലേക്ക് പോകാൻ ഒരുങ്ങിയിരുന്നുവെങ്കിലും, പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന യുവതിയുടെ ഉറപ്പിന്മേൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ കരിഷ്മ പോലീസ് സ്റ്റേഷനിലെത്തിയിട്ടില്ല. യുവതി ഹാജരാവാൻ തയ്യാറായില്ലെങ്കിൽ അടുത്ത ദിവസം പഞ്ചാബിലേക്ക് പോകാനാണ് പോലീസ് തീരുമാനം.

LatestDaily

Read Previous

അദ്വൈതിന്റെ മരണം: മാതാവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

Read Next

റംല നയിച്ചത് അടിപൊളി ജീവിതം