ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എലിവിഷം കലർത്തിയ ഐസ് സ്ക്രീം കഴിച്ചാണ് അജാനൂർ കടപ്പുറത്തെ നാലരവയസ്സസുകാരൻ അദ്വൈത് മരണപ്പെടുകയും, മാതാവ് വർഷ 28, ഇളയമ്മ ദൃശ്യ 19, എന്നിവർ ഗുരുതരാവസ്ഥയിലായതെന്നും സൂചന. വർഷ കണ്ണൂർ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ദൃശ്യയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മിംസിലേക്ക് മാറ്റും. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിലും വർഷയുടെ ഒന്നര വയസ്സുള്ള ഇളയകുട്ടി നിസാനെ 14 ദിവസത്തേക്ക് നിരീക്ഷിക്കുന്നതിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അദ്വൈതിന്റെ മരണം സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നുവെങ്കിലും പിന്നീടാണ് എലിവിഷം അകത്തുചെന്നാണ് കുട്ടി മരണപ്പെട്ടതെന്ന് വ്യക്തമായത്. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിലായതും എലിവിഷം കഴിച്ചാണെന്നും വ്യക്തമായി. ഫെബ്രുവരി 12-ന് രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് അദ്വൈത് മരണപ്പെട്ടത്. പിന്നാലെ വർഷയെയും ദൃശ്യയെയും ആശുപത്രിയിലേക്ക് മാറ്റി. കേസ്സന്വേഷിക്കുന്ന ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി. കെ. മണി യുവതികളിൽ നിന്നും ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. വർഷയേയും ദൃശ്യയേയും ചികിൽസിക്കുന്ന ഡോക്ടർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എലിവിഷം ഉദരത്തിലെത്തിയതായി പോലീസും ഉറപ്പിച്ചത്.