ജോലി നഷ്ടപ്പെട്ട യുവാവ് എലിവിഷം അകത്തുചെന്ന് മര ിച്ചു

ബേക്കൽ: യുവാവ് എലിവിഷം കഴിച്ച് മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ബേക്കൽ മീത്തൽ മൗവ്വലിൽ റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന സാദിഖാണ് 42, വിഷം അകത്തുചെന്ന് ചികിൽസയിലിരിക്കെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മരിച്ചത്. കാഞ്ഞങ്ങാട്ടെ തുണിക്കടയിൽ ജീവനക്കാരനായിരുന്ന സാദിഖ് കോവിഡിനെ തുടർന്ന് കട അടച്ചതിനാൽ സാമ്പത്തിക ബുദ്ധിമുട്ടിയാലിരുന്നു. ഒരാഴ്ച മുമ്പാണ് എലിവിഷം അകത്തുചെന്ന നിലയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹം ബേക്കൽ പോലീസ് പരിയാരത്ത് ഇൻക്വസ്റ്റ് നടത്തിയ ശേഷം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കണ്ണൂർ സ്വദേശിനി ദിൽസയാണ് ഭാര്യ. മക്കൾ: ദിൻനാസ്, സൈഫിൻ, മുഹമ്മദ് ഷയാൻ.

Read Previous

കുശാൽ നഗർ പീഡനം: യുവ വ്യാപാരി മുങ്ങി

Read Next

കോടതി ഉത്തരവുണ്ടെന്ന വ്യാജേന മരം മുറിക്കാൻ ശ്രമം