ജയകൃഷ്ണൻ ഭാര്യയെ വിട്ട് ബന്ധുക്കൾക്കൊപ്പം പോയി

അമ്പലത്തറ: ഭാര്യയോടൊപ്പം പറശ്ശിനിക്കടവിൽ നിന്നും തിരിച്ചു വരുന്നതിനിടെ കാണാതായി  തിരുവനന്തപുരത്തു നിന്നും കണ്ടെത്തിയ അമ്പത്തിയഞ്ചുകാരൻ ഭാര്യയെ വിട്ട് കോടതിയിൽ നിന്നും ബന്ധുക്കൾക്കൊപ്പം പോയി. അമ്പലത്തറ മൂന്നാം മൈലിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ജയകൃഷ്ണനെയാണ് ഒരാഴ്ച മുമ്പ് ഭാര്യയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്.

തുടർന്ന് ഭാര്യയുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ജയകൃഷ്ണനെ തിരുവനന്തപുരം വഞ്ചിയൂരിലെ ബന്ധുവീട്ടിൽ കണ്ടെത്തിയത്.  ശനിയാഴ്ച ഉച്ചയോടെയാണ് ജയകൃഷ്ണനെ അമ്പലത്തറ പോലീസ് ഹൊസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കിയത്. ഭാര്യയോടൊപ്പം പോകാൻ തയ്യാറല്ലെന്നറിയിച്ചതോടെയാണ് ഇദ്ദേഹത്തെ ബന്ധുക്കളോടൊപ്പം വിട്ടയച്ചത്.

Read Previous

ലഹരി മാഫിയയുടെ പിടിയിൽപ്പെട്ട ഭർതൃമതിയെ രക്ഷിച്ചു

Read Next

മതിലിടിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം